Google search engine

അബുദാബി യുഎഇയുടെ ദേശീയ ദിനത്തോട് അനുബന്ധിച്ച് മികച്ച ഓഫറുമായി ടെലികോം ഓപ്പറേറ്റര്‍ ഇ ആന്‍ഡ് (മുമ്പ് ഇത്തിസലാത്ത്). ദേശീയ ദിനം പ്രമാണിച്ച് ഇ ആന്‍ഡ് ചില ഉപഭോക്താക്കള്‍ക്ക് 53 ജിബി ഡാറ്റ സൗജന്യമായി നല്‍കും. ശനിയാഴ്ചയാണ് കമ്പനി പ്രഖ്യാപനം നടത്തിയത്.

എല്ലാ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്കും സ്വദേശികളായ പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്കും 53 ജിബി ഡാറ്റ സൗജന്യമായി ലഭിക്കും. നവംബര്‍ 30 മുതല്‍ ഡിസംബര്‍ ഏഴ് വരെ ഈ ഡാറ്റ ഉപയോഗിക്കാം. പ്രവാസികള്‍ക്കും ഓഫറുകള്‍ നല്‍കുന്നുണ്ട്. ഇ ആന്‍ഡ് പ്രീ പെയ്ഡ് കണക്ഷന്‍ ഉള്ള പ്രവാസികള്‍ 30 ദിര്‍ഹത്തിനോ അതിന് മുകളിലോ ഓണ്‍ലൈന്‍ റീചാര്‍ജ് ചെയ്യുകയാണെങ്കില്‍ 53 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. മൂന്ന് ദിവസത്തേക്കാണ് ഈ ഓഫറിന് കാലാവധിയുള്ളത്. പ്രാദേശിക, അന്താരാഷ്ട്ര കോളുകള്‍ വിളിക്കാം.യുഎഇയുടെ 53-ാമത് ദേശീയ ദിനം പ്രമാണിച്ച് നേരത്തെ ടേലികോം കമ്പനി ‘ഡു’ ഉപഭോക്താക്കള്‍ക്ക് ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. ദേശീയ ദിനത്തിന് എല്ലാ ഉപഭോക്താക്കള്‍ക്കും സൗജന്യ ഡാറ്റ നല്‍കുമെന്നാണ് ‘ഡു’ അറിയിച്ചത്. ‘ഡു’ പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഏഴ് ദിവസം കാലാവധിയുള്ള 53 ജിബി സൗജന്യ ഡാറ്റയും ലഭിക്കും.

സൗജന്യ ഡാറ്റ ലഭിക്കുന്നതിനായി ഇ ആന്‍ഡ് ആപ്പ് ലോഗിന്‍ ചെയ്യുക. സ്ക്രീനില്‍ യുഎഇ ദേശീയ ദിന ഓഫര്‍ എന്ന് പോപ് അപ് ചെയ്യും. നോ മോര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. ഇതില്‍ നിന്ന് 53 ജിബി ഫ്രീ ലോക്കല്‍ ഡാറ്റ, ആക്ടിവേറ്റ് നൗ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പോസ്റ്റ് പെയ്ഡ് ഡു ഉപഭോക്താക്കള്‍ക്ക് ഓട്ടോമാറ്റിക് ആയി സൗജന്യഡാറ്റ ലഭിക്കും. ഡിസംബര്‍ 4 വരെ കാലവധി ഉണ്ട്. പ്രീ പെയ്ഡ് ഉപഭോക്താക്കളാണെങ്കില്‍ ഫ്ലെക്സി വാര്‍ഷിക പ്ലാന്‍ സബസ്ക്രൈബ് ചെയ്യുമ്പോള്‍ സൗജന്യ ഡാറ്റ ലഭിക്കും. സബ്സ്ക്രൈബ് ചെയ്ത് കഴിഞ്ഞാല്‍ ഡു ആപ്പില്‍ ലോഗിന്‍ ചെയ്യുക. ബൈ ബണ്ടില്‍ സെലക്ട് ചെയ്ത് അതില്‍ നിന്നും സ്പെഷ്യല്‍ ഓഫേഴ്സ് തെരഞ്ഞെടുക്കുക. അതില്‍ കാണുന്ന സൗജന്യ 53 ജിബി എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് റെഡീം ചെയ്യുക. പ്രീ പെയ്ഡ് ഉപഭോക്താക്കള്‍ക്ക് ഡു ആപ്പ് വഴി ഓഫര്‍ ക്ലെയിം ചെയ്യുന്ന തീയതി മുതല്‍ 12 മാസത്തേക്ക് ഈ ഡാറ്റ ഉപയോഗിക്കാ

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here