Google search engine
HomeINDIAവൻതോതിൽ ജിഎസ്‍ടിയിൽ തിരിമറി നടത്തി; ഐഎംഎയ്ക്കെതിരെ രജിസ്ട്രേഷൻ വകുപ്പ് അന്വേഷണം

വൻതോതിൽ ജിഎസ്‍ടിയിൽ തിരിമറി നടത്തി; ഐഎംഎയ്ക്കെതിരെ രജിസ്ട്രേഷൻ വകുപ്പ് അന്വേഷണം

Google search engine

തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷനെതിരെ രജിസ്ട്രെഷൻ വകുപ്പ് അന്വേഷണം. അന്വേഷണത്തിന് തിരുവനന്തപുരം ജില്ലാ രജിസ്ട്രാറെ ചുമതലപ്പെടുത്തികൊണ്ട് നികുതി വകുപ്പ് ഉത്തരവിറക്കി. ഐ എം എ വൻതോതിൽ ജി എസ് ടി തിരിമറി കാട്ടിയെന്ന കേന്ദ്ര ജി എസ് ടി വകുപ്പിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഐഎംഎയ്ക്കെതിരെ അന്വേഷണം നടത്തുന്നത്.

കണക്കുകളിൽ തിരിമറി ഉണ്ടോയെന്നും രജിസ്ട്രേഷൻ ചട്ടങ്ങൾ ലംഘിച്ചോയെന്നും അന്വേഷിക്കും. രജിസ്ട്രേഷൻ ഐ ജിയാണ് വിശദ അന്വേഷണം വേണമെന്ന് ശുപാർശ ചെയ്തത്. ഐ എം എ കേരള ഘടകം രജിസ്റ്റർ ചെയ്തത് മുതലുള്ള ബാലൻസ് ഷീറ്റും വരവ് ചെലവ് കണക്കുകളും പരിശോധിക്കണമെന്നാണ് ഉത്തരവ്. ഐ എം എ ക്ക് കീഴിലെ ഇമേജ്, പെപ്സ്, പെരിയാർ ഹൗസ്‌ ഗസ്റ്റ് ഹൗസ്‌ എന്നിവയുടെ വരുമാനവും പരിശോധിക്കും.1955 ലെ തിരുവിതാംകൂർ – കൊച്ചി സാഹിത്യ, ശാസ്ത്രീയ, ധാർമിക സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള നിയമപ്രകാരമാണ് ഐ എം എ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉപസ്ഥാപനങ്ങളായ ഇമേജിനും പെപ്സിനും പെരിയാർ ഹൗസിനും രജിസ്ട്രേഷൻ ഇല്ലെന്നാണ് ഐ ജിയുടെ പ്രാഥമിക റിപ്പോർട്ട്. വ്യാപാര താല്പര്യമില്ലാത്ത ചാരിറ്റബിൾ സംഘടനയായി രജിസ്റ്റർ ചെയ്‌തെങ്കിലും ഐ എം എ വൻതോതിൽ വാണിജ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുവെന്നാണ് ജി എസ് ടി ഇന്റലിജൻസിന്‍റെ കണ്ടെത്തൽ.

RELATED ARTICLES
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INTERNATIONAL
Google search engine
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!