കുവൈത്ത്സിറ്റി: ന്യൂക്ലിയർ മെഡിസിൻ മേഖലയിൽ കുവൈത്ത് മികച്ച മുന്നേറ്റം നടത്തിയതായി ന്യൂക്ലിയർ മെഡിസിൻ ഡിപ്പാർട്ട്‌മെൻ്റ് കൗൺസിൽ ചെയർമാനായ ഡോ. അബ്ദുൾ റെധാ ഇസ്മായിൽ. ഗൾഫ്, മിഡിൽ ഈസ്റ്റ് മേഖലകളിൽ ഇത്തരത്തിലുള്ള ആദ്യത്തേതാണ് കുവൈത്തിന്റെ ന്യൂക്ലിയർ മെഡിസിൻ വിഭാഗം. ഏറ്റവും പുതിയ ഇൻ്റഗ്രേറ്റഡ് ഇമേജിംഗ് ഉപകരണങ്ങൾ ലഭ്യമാക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യ രാജ്യമാണ് കുവൈത്ത്.ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ നിർദേശത്തിൽ മന്ത്രാലയം സംഘടിപ്പിച്ച ഇമേജിംഗ് കിഡ്നി ആൻഡ് യൂറിനെറി ട്രാക്ട് ഡിസീസസ് ഇൻ ന്യൂക്ലിയർ മെഡിസിൻ എന്ന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് സംയോജിത ഉപകരണങ്ങളുടെ സാന്നിധ്യം, മിഡിൽ ഈസ്റ്റിലെ അവരുടെ എണ്ണത്തിൻ്റെ കാര്യത്തിൽ കുവൈത്തിനെ ഒന്നാം സ്ഥാനത്ത് എത്തിക്കും. കുവൈത്തിൽ ഈ നൂതന സേവനം വികസിത രാജ്യങ്ങളുടെ നിരയിലേക്കാണ് രാജ്യത്തെ ഉയർത്തുന്നത്. ഉയർന്ന അന്തർദേശീയ മാനദണ്ഡങ്ങൾക്കനുസൃതമായാണ് പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്യൂക്ലിയർ മെഡിസിൻ: ഏറ്റവും പുതിയ ഇൻ്റഗ്രേറ്റഡ് ഇമേജിംഗ് ഉപകരണങ്ങൾ ലഭ്യമാക്കുന്ന മിഡിൽ ഈസ്റ്റിലെ ആദ്യ രാജ്യമായി കുവൈത്ത്
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!

