Google search engine
HomeINDIAക്ഷേമ പെൻഷൻ തട്ടിപ്പിൽ വിശദമായ പരിശോധനയ്ക്ക് സംസ്ഥാന സർക്കാർ

ക്ഷേമ പെൻഷൻ തട്ടിപ്പിൽ വിശദമായ പരിശോധനയ്ക്ക് സംസ്ഥാന സർക്കാർ

Google search engine

ക്ഷേമ പെൻഷൻ തട്ടിപ്പിൽ വിശദമായ പരിശോധനയ്ക്ക് സംസ്ഥാന സർക്കാർ. സോഷ്യൽ ഓഡിറ്റിംഗ് സൊസൈറ്റി പരിശോധന നടത്തും. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സൊസൈറ്റിയുടെ സേവനം ഉപയോഗിക്കും. ഗുണഭോക്താക്കളുടെ ഓരോരുത്തരുടെയും വിവരങ്ങൾ പരിശോധിക്കും. സർക്കാർ ജീവനക്കാരുടെ വിവരങ്ങൾ സ്പാർക്കിൽ നിന്നും ശേഖരിച്ച് പരിശോധിക്കും. വിശദമായ പരിശോധനയ്ക്ക് ശേഷം സോഷ്യൽ ഓഡിറ്റിംഗിൻ്റെ ഭാഗമായി പേരുകൾ പ്രസിദ്ധീകരിക്കുന്നതും ആലോചനയിലുണ്ട്.ക്ഷേമ പെൻഷൻ തട്ടിപ്പിൽ വകുപ്പ് തല നടപടികളിലേയ്ക്ക് വേഗത്തിൽ കടക്കാനാണ് വകുപ്പുകളുടെ തീരുമാനം. ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടിക അതാത് വകുപ്പുകളിലേക്ക് ധനവകുപ്പ് കൈമാറും. പട്ടിക പ്രകാരം വകുപ്പ് തലത്തിൽ ആദ്യം വിശദീകരണം തേടും. തുടർന്ന് നടപടിയിലേയ്ക്ക് കടക്കും. ഓരോരുത്തരും തിരിച്ചടയ്ക്കേണ്ട പലിശ സഹിതമുള്ള തുകയുടെ വിശദാംശങ്ങളും വകുപ്പുകൾക്ക് കൈമാറും. സാങ്കേതിക പിഴവ് ഒഴികെയുള്ള മറ്റ് കാരണങ്ങളിൽ അച്ചടക്ക നടപടികൾ സ്വീകരിക്കും. പെൻഷൻകാർ, താൽക്കാലിക ജീവനക്കാർ എന്നിവരുടെ പട്ടിക തയ്യാറാകുന്ന മുറയ്ക്ക് അതാത് വകുപ്പുകൾക്ക് കൈമാറും.അതേസമയം ക്ഷേമ പെൻഷൻ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ ട്വന്റിഫോർ പുറത്തുവിട്ടിരുന്നു. ചിലർ ഒരേസമയം വിധവാപെൻഷനും അവിവാഹിതർക്കുള്ള പെൻഷനും വാങ്ങിയെന്നാണ് സിഎജി റിപ്പോർട്ടിലുള്ളത്. മരിച്ചവരുടെ പേരിൽ ദീർഘകാലം ക്ഷേമപെൻഷൻ വിതരണം ചെയ്തെന്നും കണ്ടെത്തലുണ്ട്.സർക്കാർ ജീവനക്കാരിൽ ഒതുങ്ങില്ല സംസ്ഥാനത്തെ ക്ഷേമ പെൻഷൻ തട്ടിപ്പ് കഥകൾ. 2023 സെപ്റ്റംബർ C& AG സമർപ്പിച്ചു റിപ്പോർട്ടിലുള്ളത് ഗുരുതരമായ കണ്ടെത്തലുകൾ. സംസ്ഥാനത്ത് മരണപ്പെട്ടവരുടെ പേരുകൾ ഗുണഭോക്താക്കളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യാതെ ദീർഘ കാലം അവരുടെ പേരിൽ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തു. മരിച്ചവരുടെ പട്ടികയിലെ 4039 പേരുകൾ പരിശോധിച്ചതിൽ 1698 പേർക്കും പെന്‍ഷന്‍ വിതരണം ചെയ്തായി കണ്ടെത്തി. ഇത്തരത്തിൽ മാത്രം നഷ്ടം 2.63 കോടി രൂപ നഷ്ടമുണ്ടായി.

RELATED ARTICLES
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INTERNATIONAL
Google search engine
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!