കുവൈത്ത്സിറ്റി: കുവൈത്ത് സർക്കാർ ഉപയോഗിക്കാത്ത സിക്ക് ലീവിന് പകരം പതിവ് അവധി നൽകുന്നതിനുള്ള നയം മാറ്റം ആലോചിക്കുന്നു. സാമ്പത്തിക ചെലവ് കുറയ്ക്കാനാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിർദിഷ്ട മാറ്റം ജീവനക്കാരെ ഉപയോഗിക്കാത്ത സിക്ക് ലീവ് സാധാരണ (വാർഷിക) അവധിയാക്കി മാറ്റുന്നതിൽ നിന്നും അല്ലെങ്കിൽ ഉപയോഗിക്കാത്ത ദിവസങ്ങൾക്ക് സാമ്പത്തിക നഷ്ടപരിഹാരം ലഭിക്കുന്നത് തടയും. സിക്ക് ലീവ് അതിൻ്റെ യഥാർത്ഥ ആവശ്യത്തിനായി മാത്രമേ ഉപയോഗിക്കാനാവൂ. സാമ്പത്തിക ചെലവുകൾ കുറയ്ക്കുന്നതിനും, ക്യാഷ് ആനുകൂല്യങ്ങൾക്കായി അത് പൂഴ്ത്തിവെക്കുന്നതിന് പകരം ആവശ്യമുള്ളപ്പോൾ അസുഖ അവധി ഉപയോഗിക്കുന്നതിന് ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ് ഈ നീക്കമെന്നാണ് റിപ്പോർട്ട്. ഈ തീരുമാനത്തിൻ്റെ കാരണങ്ങളെക്കുറിച്ച് സർക്കാർ ഏജൻസികൾ ജീവനക്കാരെ ബോധവത്കരിക്കണമെന്നും മനോവീര്യം നിലനിർത്തുന്നതിനുള്ള ബദൽ പ്രോത്സാഹനങ്ങൾ ആരായണമെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
ഉപയോഗിക്കാത്ത സിക്ക് ലീവ്; പകരം ശമ്പളം നല്‍കുന്നത് അവസാനിപ്പിക്കാൻ കുവൈത്ത്
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!

