കുവൈത്ത് സിറ്റി: എംബസി സന്ദർശനത്തിനിടെ അനുചിതമായ വസ്ത്രധാരണവും പെരുമാറ്റവും കാരണം ആർട്ടിക്കിൾ 18 പ്രകാരം ജോലി അന്വേഷിക്കുന്ന പ്രവാസിക്ക് തൊഴിൽ വിസ അനുവദിക്കാൻ കുവൈത്ത് എംബസി വിസമ്മതിച്ചു. സംഭവത്തിൻ്റെ വിശദാംശങ്ങളടങ്ങിയ ഔദ്യോഗിക കത്ത് എംബസി ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറിക്ക് അയച്ചതായി സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. ഒരു അറബ് രാജ്യത്തെ കുവൈത്ത് എംബസിയാണ് പ്രവാസിക്ക് തൊഴില്‍ പെര്‍മിറ്റ് നിഷേധിച്ചത്. എംബസി സന്ദര്‍ശിച്ച സമയത്ത് പ്രവാസിയുടെ വേഷവും പെരുമാറ്റവും അനുചിതമായിരുന്നെന്നും അതിനാലാണ് തൊഴില്‍ പെര്‍മിറ്റിന് അംഗീകാരം നല്‍കാത്തതെന്നും കത്തില്‍ പറയുന്നു. കത്ത് പരിശോധിച്ച മന്ത്രാലയം, എംബസിയുടെ നിര്‍ദ്ദേശം അംഗീകരിച്ചു. ഇതോടെ പ്രവാസിയുടെ തൊഴില്‍ പെര്‍മിറ്റ് റദ്ദാകുകയായിരുന്നു. കുവൈത്തിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.