കുവൈത്ത്: കുവൈത്തിലെ പ്രമുഖ ഇന്ത്യൻ ഫുട്ബോൾ ക്ലബ് ആയ സ്പാർക്സ് എഫ്.സി യുടെ 2024-25 സീസണിലേക്കുള്ള ജേഴ്‌സി പ്രകാശനം ചെയ്‌തു. ചുരുങ്ങിയ കാലം കൊണ്ട് കുവൈറ്റിലെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ പ്രമുഖ ബിസിനസ് ഗ്രൂപ്പ് ആയ മാംഗോ ഹൈപ്പർമാർക്കറ്റ് ആണ് ജേഴ്‌സി സ്പോൺസർ ചെയ്തത് .ജേഴ്‌സിയുടെ പ്രകാശനം മാംഗോ ഹൈപ്പർ ചെയർമാൻ & മാനേജിങ് ഡയറക്ടർ റഫീഖ് അഹ്‌മ്മദ് ശുവൈഖിലെ ഹെഡ് ഓഫീസിൽ വെച്ചു ടീം അംഗങ്ങൾക്ക് കൈമാറി നിർവഹിച്ചു.കായിക താരങ്ങളെ തന്റെ കഴിവിന്റെ പരമാവധി അകമഴിഞ്ഞു സഹായിക്കുന്ന ഒരു വ്യക്തിയാണ് റഫീഖ് അഹ്‌മ്മദ്.ക്ലബ് ഒഫീഷ്യലുകളായ അഹമ്മദ് , ദിൽഷാദ് , നിയാസ് & ക്യാപ്റ്റൻ ശരീഫ് എന്നിവർ സന്നിഹിതരായിരുന്നു. സ്പാർക്സ് ക്ലബ് 2010 മുതൽ കുവൈത്തിൽ കായികരംഗത്തു നിറഞ്ഞു നിൽക്കുന്നു. കിഫാക് & കിഫ് ലീഗ് മത്സരങ്ങളിൽ സജീവമായി പങ്കാളിത്തം നില നിർത്തി കൊണ്ടിരിക്കുന്നു.മംഗോ ഹൈപ്പർ ഓപ്പറേഷൻ മാനേജർ മുഹമ്മദ് അലി സ്പാർക്സ് ക്ലബിന് കൂടുതൽ സഹായ സഹകരണങ്ങൾ വാഗ്ദാനം നൽകിയതായി ക്ലബ് ഭാരവാഹികൾ അറിയിച്ചു.
സ്പാർക്സ് എഫ്. സി. ജേഴ്‌സി പ്രകാശനം ചെയ്തു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!

