കുവൈത്ത് സിറ്റി: ഗൾഫ് യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി (GUST), ICAI കുവൈത്ത് ചാപ്റ്റർ എന്നിവയുടെ സഹകരണത്തോടെ കുവൈത്തിലെ ഇന്ത്യൻ എംബസി “ഇന്ത്യ-കുവൈത്ത് സ്റ്റാർട്ടപ്പ് സിനർജീസ്” കോൺഫറൻസ് നടത്തി. ഡൈനാമിക് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റംസ് പര്യവേക്ഷണം ചെയ്യാനാണ് കോൺഫൻസ് ലക്ഷ്യമിട്ടത്. ഇന്ത്യയുടെ ചലനാത്മകമായ സംരംഭകത്വ മേഖലയും നവീകരണത്തിൻ്റെ കേന്ദ്രമെന്ന നിലയിൽ കുവൈത്തിൻ്റെ തന്ത്രപ്രധാനമായ സ്ഥാനവും ഉപയോഗിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും അവസരങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനുമുള്ള ഒരു വേദിയായിരുന്നു കോൺഫറൻസ് എന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ ചലനാത്മക സമ്പദ്‌വ്യവസ്ഥയുമായി കുവൈത്ത് പങ്കാളികളെ പരിചയപ്പെടുത്തുന്നതിൽ മുന്നേറ്റം നടത്താനായി. ഇന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യ. ഉടൻ തന്നെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്നും അംബാസഡർ പറഞ്ഞു.
കുവൈത്ത്-ഇന്ത്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാൻ സ്റ്റാർട്ടപ്പ് കോൺഫറൻസ്
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!

