കുവൈത്ത് സിറ്റി: ആറ് എയർബസ് എ 320 സിഇഒ വിമാനങ്ങൾ വാങ്ങാൻ അംഗീകാരം നൽകി അൽ ജസീറ എയർവേയ്സ് ഡയറക്ടർ ബോർഡ്. നിലവിൽ ഓപ്പറേറ്റിംഗ് ലീസ് കരാറുകൾക്ക് കീഴിൽ പ്രവർത്തിക്കുന്നത്. കരാറുകളുടെ ആകെ മൂല്യം 55.57 ദശലക്ഷം ദിനാറാണ്. സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടത്തിയ വെളിപ്പെടുത്തലിൽ വിമാനം വാങ്ങുന്നതിനുള്ള സാമ്പത്തിക സഹായം പ്രാദേശിക ബാങ്കുകളിൽ നിന്നുള്ള വായ്പയ്ക്ക് പുറമെ കമ്പനി വിഭവങ്ങൾ വഴിയും നടത്തുമെന്ന് എയർവേയ്സ് വൃത്തങ്ങൾ പറഞ്ഞു. വിമാന വാടക കരാറുകൾ നേരത്തെ അവസാനിപ്പിച്ചതിൻ്റെ ഫലമായി 1.11 ദശലക്ഷം ദിനാർ ഒറ്റത്തവണ ലാഭമാണ് ഇടപാട് കൊണ്ട് ഉണ്ടാകുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ആറ് എയർബസ് എ 320 സിഇഒ വിമാനങ്ങൾ വാങ്ങാൻ അൽ ജസീറ എയർവേയ്സ്
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!

