Google search engine
HomeInternationalഅമേരിക്കയിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവ്; കൊവിഡിന് ശേഷം ഇത്രയും കുറയുന്നത് ഇതാദ്യം

അമേരിക്കയിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവ്; കൊവിഡിന് ശേഷം ഇത്രയും കുറയുന്നത് ഇതാദ്യം

Google search engine

വാഷിങ്ടൺ ഡിസി: അമേരിക്കയിലേക്ക് സ്റ്റഡി വിസകൾ അനുവദിക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ വൻ ഇടിവ്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം എഫ്-1 വിസകൾ ലഭിച്ച ഇന്ത്യക്കാരുടെ എണ്ണത്തിൽ 38 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വ‍ർഷത്തെ ഇതേ കാലയളവിലുള്ള കണക്കുകളുമായുള്ള താരതമ്യത്തിലാണ് ഈ കുറവ്.

അമേരിക്കയിലെ ബ്യൂറോ ഓഫ് കോൺസുലാർ അഫയേഴ്സ് പുറത്തുവിട്ട പ്രതിമാസ കണക്കുകൾ പ്രകാരം ഈ വ‍ർഷം ജനുവരി മുതൽ സെപ്റ്റംബ‍ർ വരെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആകെ 64,008 എഫ്-1 വിസകളാണ് അനുവദിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇഷ്യൂ ചെയ്തിരുന്ന എഫ്-1 വിസകളുടെ എണ്ണം 1,03,495 ആയിരുന്നു. കൊവിഡ് കാലത്തെ യാത്ര പ്രതിസന്ധികൾക്ക് ശേഷം എഫ്-1 വിസകളുടെ എണ്ണം ഇത്രയും കുറയുന്നത് ഇതാദ്യമായാണ്. 2020ൽ ആകെ സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ 6,646 എണ്ണം മാത്രമാണ് പരിഗണിക്കപ്പെട്ടത്. കൊവിഡിന് ശേഷം 2021ൽ ജനുവരി മുതൽ സെപ്റ്റംബർ വരെ 65,235 എഫ്-1 വിസകളും 2022ൽ ഇതേ കാലയളവിൽ 93,181 വിസകളും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് അനുവദിക്കപ്പെട്ടു.

RELATED ARTICLES
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INTERNATIONAL
Google search engine
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!