Google search engine

കുവൈറ്റ് സിറ്റി : 2024 മാർച്ച് 8 ന് വീസ നൽകുന്നത് പുനഃസ്ഥാപിച്ചതിന് ശേഷം കഴിഞ്ഞ ഒമ്പത് മാസത്തിനിടെ കുവൈറ്റിൽ ഒരു കുടുംബ സന്ദർശന വിസ ലംഘനം പോലും രേഖപ്പെടുത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം റെസിഡൻസി ആൻഡ് നാഷണാലിറ്റി അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി പറഞ്ഞു.കുവൈത്തിലേക്ക് ആളുകളെ എളുപ്പത്തിൽ പ്രവേശിപ്പിക്കാനും പുറത്തുകടക്കാനും അനുവദിക്കുക എന്നതാണ് മുതിർന്ന നേതൃത്വത്തിൻ്റെ നിർദ്ദേശങ്ങൾ, പുതിയ വിദേശ താമസ നിയമത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കുവൈത്ത് പൗരൻ ചില രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ വിസ ഫീസായി 70 – 80 ദിനാർ അടയ്ക്കുന്നത് അംഗീകരിക്കാനാവില്ല, അതേസമയം ഈ രാജ്യങ്ങളിലെ പൗരന്മാർ സൗജന്യമായാണ് കുവൈത്തിൽ പ്രവേശിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here