കുവൈത്ത് സിറ്റി: മൂന്ന് ഗൂഗിൾ ക്ലൗഡ് ഡാറ്റാ സെൻ്ററുകൾക്കായി മൂന്ന് പ്രധാന കൺവേർഷൻ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് 22 മില്യൺ ദിനാർ ബജറ്റിന് ധനമന്ത്രാലയം അംഗീകാരം നൽകിയതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയം അറിയിച്ചു. ഗവൺമെൻ്റ് ഏജൻസികളിലും സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളിലും സമഗ്രമായ ഡിജിറ്റൽ പരിവർത്തനം നടപ്പാക്കാനായി ഒരു റോഡ്മാപ്പ് വികസിപ്പിക്കുന്നതിന് കുവൈത്ത് ഗവൺമെൻ്റും ഗൂഗിളും തമ്മിൽ മുമ്പ് ഉണ്ടാക്കിയ കരാർ പ്രകാരമാണ് കൺവേർഷൻ സ്റ്റേഷനുകൾ സ്ഥാപിക്കുന്നത്. അൽ സുലൈബിയ, നോർത്ത് സാദ് അൽ അബ്ദുള്ള സിറ്റി, അൽ മുത്‌ല എന്നിവിടങ്ങളിൽ മൂന്ന് പ്രധാന ട്രാൻസ്‌ഫോർമർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് അംഗീകൃത സാമ്പത്തിക ബജറ്റിൽ അനുവദിക്കും.
സമഗ്രമായ ഡിജിറ്റൽ പരിവർത്തനം; കുവൈത്തിൽ മൂന്ന് ഗൂഗിൾ ക്ലൗഡ് ഡാറ്റാ സെൻ്ററുകൾക്കനുമതി
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!

