Google search engine
HomeCommunityവയനാടിന് ഒരു കൈതാങ്ങായി കുവെറ്റിലെ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ.

വയനാടിന് ഒരു കൈതാങ്ങായി കുവെറ്റിലെ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ.

Google search engine

നമ്മളെ എല്ലാം ദുഃഖത്തിൽ ആഴത്തിയ വയനാട്ടിലെ ദുരന്തത്തിൽ എല്ലാ നഷ്ടപ്പെട്ടവരായ കുറച്ചു പേരെ കണ്ടെത്തി അവർക്ക് ഒരു സഹായം ചെയ്യാമെന്ന് എക്സിക്യുട്ടിവ് കമ്മറ്റി തീരുമാനിച്ചു. അതിലേക്ക് NOK മെമ്പറന്മാരുടെയും, എക്സിക്ക്യൂട്ടീവ് കമ്മിറ്റിയുടെയുംആത്മാർത്ഥമായ സഹകരണം ഉണ്ടായി.ധന സഹായം ചെയ്യുന്നതിനുവേണ്ടി അർഹതപ്പെട്ടവരെ കണ്ടയെത്തുന്നതിനു വേണ്ടി നമ്മൾ ദുരന്തമുണ്ടായ ഭാഗങ്ങളിലെ ഉൾപ്രദേശങ്ങളും, അമ്പലവയൽ, ചൂരമല, മേപ്പാടി,എന്നിവിടങ്ങളിലെ സാമൂഹ്യ പ്രവർത്തകരും, ജില്ലാഭാരവാഹികളും,പഞ്ചായത്ത് ഭാരവാഹികളും, എല്ലാ സമുദായത്തിൽപ്പെട്ട അധികൃതരുമായി ബന്ധപ്പെട്ടുകയും അവരിൽ നിന്നും കിട്ടിയവരുടെ ലിറ്റിൽ നിന്നും വളരെ വിഷമസ്ഥിതിയിൽ കൂടി കടന്നുപോകുന്നവരെ നമ്മൾ പലരീതിയിൽ തിരക്കി അതിൽ നിന്നും 12 പേരെ കണ്ടയെത്തുകയുമാണ് ചെയ്തത്. അവരെ നേരിട്ട് Nightingales of Kuwait ൻ്റെ പ്രസിഡൻ്റ് ശ്രീ. സിറിൾ. ബി. മാത്യു സംസാരിക്കുകയും അവര് അർഹതപ്പെട്ടവരാണെന്ന് മനസ്സിലാക്കുകയും ചെയ്തതിൻ്റെ ഭാഗമായി ഈ വരുന്ന 16ാം തീയതി 5 pm ന് CSI Church Hall,Meppadi, Wayanad യിൽ വച്ച് മുഖ്യ അതിഥിയായി എത്തുന്ന Shri .T Siddique M L A. അവർക്ക് ഉള്ളധനസഹായം വിതരണം ചെയ്യുന്നതാണ്. യോഗത്തിൽ ശ്രീ.ഷംഷാദ് മരക്കാർ(വയനാട് ജില്ലാ പഞ്ചായത്ത്പ്രസിഡൻറ്),ശ്രീ .K Babu (മേപ്പാടി പഞ്ചായത്ത് പ്രസിഡൻറ് )Fr.P.V.Cherian(Vicar,Holy Immanuel CSI Church,Meppadi),Fr.Jibin vattukulathil(Vicar,St.Sebastian Church,Chooralmala) കൂടാതെ സാമൂഹിക സാംസ്കാരിക മേഖലയിലുള്ള വ്യക്തിത്വങ്ങളും പങ്ക് എടുക്കുന്നതാണ്. കുവൈറ്റിലെ ഇൻഡ്യയിൽ നിന്നുള്ള നേഴ്സുമാർ 2016യിൽ നേഴ്സുന്മാരുടെ വെൽഫെയറിനുവേണ്ടി സ്ഥാപിച്ച അസ്സോസിയേഷനാണ് നൈറ്റിംഗേൽസ് ഓഫ് കുവൈറ്റ്.കോവിഡ് കാലത്തും, 2018യിലെ പ്രളയകാലത്തും, കൂടാതെ നിവൃത്തിയില്ലാതെ കഴിയുന്ന പല രോഗികൾക്കും ഈ അസ്സോസിയേഷൻ സഹായങ്ങൾ നൽകുന്നു. കൂടാതെ പല വിധ ചാരിറ്റി പ്രവർത്തങ്ങളും ഈ സംഘടന ചെയ്തുപോകുന്നു.Nightingales of Kuwait (NOK) ൻ്റെ നല്ല രീതിയിലുള്ള ഈ പ്രവർത്തനത്തിന് മുൻനിരയിൽ നിന്നുകൊണ്ട് പ്രസിഡൻ്റ് ശ്രീ. സിറിൾ .ബി. മാത്യു നയിക്കുന്നു.കൂടാതെ അദ്ദേഹത്തോട് ഒപ്പം സെക്രട്ടറി ശ്രീമതി. ട്രീസാ എബ്രാഹം,ട്രഷറർ ശ്രീമതി. സുമി ജോൺ, വൈ. പ്രസിഡൻ്റ് ശ്രീമതി സോണിയാ തോമസ് , ജോയിൻ്റ് സെക്രട്ടറി ശ്രീ. സോബിൻ തോമസ് , ജോയിന്റ് ട്രഷറർ ശ്രീ. ഡെന്നി തോംസൺ, എന്നിവർ ഈ അസ്സോസിയേഷൻ്റെ ഇതുപോലെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.എല്ലാത്തിനും ഉപരി നൈറ്റിംഗ്ഗേൽസ് ഓഫ് കുവൈറ്റിൻ്റെ ശക്തമായ എക്സിക്യൂട്ടിവ് കമ്മറ്റിയുടെയും എല്ലാ NOK മെമ്പറമാരുടെയും ശക്തമായ പ്രോൽസാഹനവും ഉണ്ട്.ഈ ഉദ്യമം വിജയം ആക്കി തീർക്കാൻ സഹായിച്ച എല്ലാവർക്കും സ്നേഹത്തോട് നന്ദി.

RELATED ARTICLES
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INTERNATIONAL
Google search engine
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!