പ്രവാസി തൊഴിലാളികൾക്ക് നീതി ഉറപ്പാക്കും, റെസിഡൻസി വ്യാപാരികളെ അടിച്ചമർത്തും; പുതിയ റെസിഡൻസി നിയമത്തെ കുറിച്ച് അൽ അദ്വാനി

0
19
Google search engine

കുവൈത്ത് സിറ്റി: നിലവിലെ സംഭവവികാസങ്ങളുമായി പൊരുത്തപ്പെടുന്നതിനും ദീർഘകാല വിടവുകൾ പരിഹരിക്കുന്നതിനുമാണ് പുതിയ വിദേശ താമസ നിയമം കൊണ്ടുവന്നതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി ആൻഡ് നാഷണാലിറ്റി അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അലി അൽ അദ്വാനി. ആറ് പതിറ്റാണ്ടിലേറെയായി പ്രാബല്യത്തിൽ ഉണ്ടായിരുന്നതാണ് പഴയ നിയമങ്ങൾ. വളരെ ചെറിയ ഭേദഗതികൾ മാത്രമേ അതിൽ വന്നിട്ടുള്ളായിരുന്നു.പഴയ നിയമനിർമ്മാണത്തിലെ പോരായ്മകൾ പരിഹരിക്കാനും പ്രവാസി തൊഴിലാളികൾക്ക് നീതി ഉറപ്പാക്കാനും കർശനമായ ശിക്ഷകളിലൂടെ റെസിഡൻസി വ്യാപാരികളെ അടിച്ചമർത്താനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിയമം. തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങൾക്കും കടമകൾക്കും വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നിയമം സ്ഥാപിക്കുന്നുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് ആറ് മാസത്തിനുള്ളിൽ നടപ്പിലാക്കാൻ നിശ്ചയിച്ചിരിക്കുന്ന പുതിയ റെസിഡൻസി നിയമം ഏഴ് അധ്യായങ്ങളിലായി 36 ആർട്ടിക്കിളുകൾ ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Google search engine
Previous articleകോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈറ്റ്‌‌ ഫർവാനിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
Next articleകുവൈറ്റിലേക്ക് 300 മില്യൺ ഡോളറിൻ്റെ വിദേശ സൈനിക വിൽപ്പന; അനുമതി നൽകി യുഎസ്

LEAVE A REPLY

Please enter your comment!
Please enter your name here