കുവൈത്ത് സിറ്റി: ഹൈഡ്രോകാർബൺ സംബന്ധിച്ച കുവൈത്ത്-ഇന്ത്യ സംയുക്ത വർക്കിംഗ് ഗ്രൂപ്പിൻ്റെ ഏഴാമത് യോഗം ചൊവ്വ, ബുധൻ ദിവസങ്ങളിൽ ന്യൂഡൽഹിയിൽ നടന്നു. ടെക്‌നിക്കൽ അഫയേഴ്‌സ് അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ഖാലിദ് വലീദ് അൽ ദെയ്‌നിൻ്റെ നേതൃത്വത്തിൽ കുവൈത്ത് എണ്ണ മന്ത്രാലയത്തിൽ നിന്നുള്ള ഉന്നതതല പ്രതിനിധി സംഘം ചർച്ചയിൽ പങ്കെടുത്തുവെന്ന് ന്യൂഡൽഹിയിലെ കുവൈറ്റ് എംബസി സ്ഥിരീകരിച്ചു. യോഗത്തോടൊപ്പം പ്രത്യേക ശിൽപശാലയും സംഘടിപ്പിച്ചു. പുനരുപയോഗ ഊർജം, പുനരുപയോഗം, സംയുക്ത പെട്രോകെമിക്കൽ പദ്ധതികൾ എന്നിവയിൽ കുവൈത്തും ഇന്ത്യയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടന്നുവെന്ന് ഇന്ത്യയിലെ കുവൈത്ത് അംബാസഡർ മെഷാൽ അൽ ഷെമാലി പറഞ്ഞു. ഊർജ മേഖലയിൽ ഗണ്യമായ വൈദഗ്ധ്യവും കാര്യക്ഷമതയും ഉള്ള കുവൈത്ത്, ഇന്ത്യയുടെ ആറാമത്തെ വലിയ ഊർജ പങ്കാളിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഊർജ സുരക്ഷ ഉറപ്പാക്കുന്നതിൽ കുവൈത്തിൻ്റെ സുപ്രധാന പങ്കും അദ്ദേഹം അടിവരയിട്ടു.
ഹൈഡ്രോകാർബൺ: കുവൈത്ത്-ഇന്ത്യ സംയുക്ത വർക്കിംഗ് ഗ്രൂപ്പിൻ്റെ ഏഴാമത് യോഗം ചേർന്നു
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!

