കുവൈത്ത് സിറ്റി: പൊടിപടലം കാരണം ദൂരക്കാഴ്ച കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ചിലയിടങ്ങളിൽ ദൃശ്യപരത 1000 മീറ്ററിൽ താഴെ എത്തിയേക്കാം, വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. രാജ്യത്ത് ശനിയാഴ്ച മുതൽ താപനില കുറയുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാലാവസ്ഥ പകൽ തണുപ്പും രാത്രിയിൽ വളരെ തണുപ്പും ആയിരിക്കും. ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് കാർഷിക, മരുഭൂമി പ്രദേശങ്ങളിൽ മഞ്ഞ് വീഴാൻ സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ വേഗതയുള്ള വടക്കുപടിഞ്ഞാറൻ കാറ്റ് ചില സമയങ്ങളിൽ സജീവമാണ്. ഇത് താപനില കുറയുന്നതിനും തണുപ്പ് വർദ്ധിക്കുന്നതിനും ചില പ്രദേശങ്ങളിൽ മഞ്ഞ് രൂപപ്പെടുന്നതിനും കാരണമാകുന്നു. ഇന്ന് കുവൈത്ത് സിറ്റിയിലെ കുറഞ്ഞ താപനില 7 ഡിഗ്രിയും കൂടിയ താപനില 17 ഡിഗ്രിയും ആണ്. ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് സാൽമിയിൽ 02 ഡിഗ്രി സെൽഷ്യസ്.
കുവൈത്തിൽ അസ്ഥിര കാലാവസ്ഥ, മുന്നറിയിപ്പ്; സാൽമിയിൽ താപനില 2 °C
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!

