Google search engine

അബ്ബാസിയ ഇന്ത്യൻ സെണ്ട്രൽ സ്കൂളിലെ ജനാവലിയെ ആവേശം കൊള്ളിച്ചുകൊണ്ട്‌ 18ആം ദേശീയ വടംവലി മത്സരത്തിന്റെ ഫൈനലിൽ സൻസലിയ എവർറോളിംഗ്‌ ട്രോഫി ഗ്ലോബൽ ഇന്റർനാഷണൽ ഫ്രണ്ട്സ്‌ ഓഫ്‌ രജീഷ്‌ ടീം-എ ജേതാക്കളായ്‌. റണ്ണേർസ്സിനുള്ള ബ്ലൂ ലൈൻ എവർറോളിംഗ്‌ ട്രോഫി ബോസ്കോ ജ്വല്ലറി & പ്രിന്റേർസ്സ്‌ ഫ്രണ്ട്സ്‌ ഓഫ്‌ കുവൈത്ത്‌ ബി ടീം കരസ്ഥമാക്കി. ലൂസേർസ്സ്‌ ഫൈനലിൽ വിജയികളായ യു.എൽ.സി കെകെബി റെഡ്‌ ടീം നെസ്റ്റ്‌ ആന്റ്‌ മിസ്റ്റ്‌ എവർറോളിംഗ്‌ ട്രോഫിയ്ക്ക്‌ അർഹരായി. നാലാം സ്ഥാനക്കാർക്കുള്ള ലൈഫ്‌ ഫിറ്റ്നെസ്‌ ജിം എവർറോളിംഗ്‌ ട്രോഫി യു.എൽ.സി കെകെബി ബ്ലൂ‌ ടീം നേടി. സെവൻ സ്റ്റാർ കാനഡ ഫ്രണ്ട്സ്‌ ഓഫ്‌ കുവൈത്ത്-സി ടീം‌, ക്യൂ-പോയന്റ്‌ സൊലുഷൻസ്‌ ആഹാ കുവൈത്ത്‌ ബ്രദേർസ്സ്‌, ബ്രദേർസ്സ്‌ ഓഫ്‌ ഇടുക്കി എ ടീം, അജ്പാക്ക്‌ ഫ്രണ്ട്സ്‌ ഓഫ്‌ രജീഷ്‌ ബി ടീം എന്നിവർ ക്വാർട്ടർ ഫൈനൽ യോഗ്യതനേടി‌ വാശിയോടെ മത്സര രംഗത്ത്‌ ഉണ്ടായിരുന്നു. ബ്രദേർസ്സ്‌ ഓഫ്‌ ഇടുക്കി-ബി ടീം, യൂറോ ഡീസൽ സെന്റർ കുവൈത്ത്‌ കെകെഡിഎ, ടീം അബ്ബാസിയ, ഐസോടെക്ക്‌ സിൽവർ സെവൻസ്‌, അലി ബിൻ അലി ഫ്രണ്ട്സ്‌ ഓഫ്‌ കുവൈത്ത്‌ സി ടീം എന്നിവരും ആദ്യപകുതിയിൽ മാറ്റുരച്ചു.വ്യക്തിഗത അവാർഡുകൾ: മികച്ച ഭാവിവാഗ്ദാനം: ബിനു ബിജു (“ക്യു” പോയിൻ്റ് സൊല്യൂഷൻസ് ആഹാ കുവൈറ്റ് ബ്രദേഴ്സ്)മികച്ച ബാക്ക്: സനൂപ് (ഗ്ലോബൽ ഇൻ്റർനാഷണൽ ഫ്രണ്ട്സ് ഓഫ് രജീഷ്‌ – എ)മികച്ച മുൻനിര: അജാസ് (ബോസ്കോ ജ്വല്ലറി ആൻഡ് പ്രിൻ്റേഴ്സ് ഫ്രണ്ട്സ് ഓഫ് കുവൈറ്റ് – ബി)മികച്ച പരിശീലകൻ: റഷീദ് (മണി) (ബോസ്കോ ജ്വല്ലറി ആൻഡ് പ്രിൻ്റേഴ്സ് ഫ്രണ്ട്സ് ഓഫ് കുവൈത്ത് – ബി)മികച്ച ക്യാപ്റ്റൻ: മനോജ് (ഗ്ലോബൽ ഇൻ്റർനാഷണൽ ഫ്രണ്ട്സ് ഓഫ് രജീഷ് – എ)തനിമ സ്‌പോർട്‌സ് പേഴ്‌സൺ ഓഫ് ദി ഇയർ: സിൽജോ ജോർജ് (ഇടുക്കി ബ്രദേഴ്‌സ് – എ)ഫെയർ-പ്ലേ ടീം : യൂറോ ഡീസൽ സെൻ്റർ കുവൈറ്റ് കെ.കെ.ഡി.എപ്ലെയർ ഓഫ് ദ ടൂർണമെൻ്റ് : ആശിഷ് തങ്കപ്പൻ (ഗ്ലോബൽ ഇൻ്റർനാഷണൽ ഫ്രണ്ട്സ്‌ ഓഫ് രജീഷ്‌ – എ)

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here