കുവൈത്തിൽ അസ്ഥിര കാലാവസ്ഥ; മുന്നറിയിപ്പ്

0
9
Google search engine

കുവൈത്ത് സിറ്റി: രാജ്യത്ത് ന്യൂനമർദ്ദം ക്രമേണ ശക്തി പ്രാപിക്കുന്നതായും മേഘങ്ങൾ വർദ്ധിക്കുകയും ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്. ശനിയാഴ്ച വൈകുന്നേരം വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നും മഴയുടെ തീവ്രത നേരിയത് മുതൽ മിതമായത് വരെ വ്യത്യാസപ്പെടാമെന്നും, ചില പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധരാർ അൽ അലി അറിയിച്ചു.വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മഴയുടെ തീവ്രത വർദ്ധിക്കുകയും ശനിയാഴ്ച വരെ തുടരുകയും ചെയ്യും. വ്യാഴാഴ്ചയും തുടർന്നുള്ള ദിവസങ്ങളിലും തെക്കൻ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. ഇത് പൊടിക്കാറ്റിനും ദൂരക്കാഴ്ച കുറയുന്നതിനും കാരണമാകും. പ്രത്യേകിച്ച് തുറസ്സായ പ്രദേശങ്ങളിൽ ജാഗ്രത വേണം. ശനിയാഴ്ച അർദ്ധരാത്രി മുതൽ കാലാവസ്ഥ ക്രമേണ മെച്ചപ്പെടാൻ തുടങ്ങും. മേഘങ്ങൾ കുറയുകയും മഴയുടെ സാധ്യത കുറയുകയും ചെയ്യും. ഞായറാഴ്ച രാവിലെ ചില പ്രദേശങ്ങളിൽ, പ്രത്യേകിച്ച് തീരദേശ മേഖലകളിൽ മൂടൽമഞ്ഞ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Google search engine
Previous articleസെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പഴയപള്ളിയുടെ സാന്തോം ഫെസ്റ്റ് 2024 ആഘോഷിച്ചു.
Next articleറമദാൻ മാസത്തിലെ അവസാന 10 ദിവസങ്ങൾ; എല്ലാ ഒരുക്കങ്ങളും നടത്തി ​ഗ്രാൻഡ് മോസ്ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here