Google search engine
HomeGULFഇന്ന് രാത്രി 8:30 മുതൽ 9:30 വരെ അനാവശ്യമായ ലൈറ്റുകൾ ഓഫാക്കി മെഴുകുതിരി കത്തിക്കാൻ ആഹ്വാനം

ഇന്ന് രാത്രി 8:30 മുതൽ 9:30 വരെ അനാവശ്യമായ ലൈറ്റുകൾ ഓഫാക്കി മെഴുകുതിരി കത്തിക്കാൻ ആഹ്വാനം

Google search engine

കുവൈത്ത് സിറ്റി: വൈദ്യുതി ഉപയോ​ഗം ഒഴിവാക്കി എർത്ത് അവറിൽ പങ്കെടുക്കണമെന്ന് കുവൈത്ത് എർത്ത് സയൻസസ് സൊസൈറ്റി ആഹ്വാനം. 2025 മാർച്ച് 22 ശനിയാഴ്ച രാത്രി 8:30 മുതൽ 9:30 വരെ അനാവശ്യമായ ലൈറ്റുകളും ഇലക്ട്രിക്കൽ ഉപകരണങ്ങളും ഓഫാക്കി മെഴുകുതിരികൾ കത്തിച്ച്, “ഭൂമിക്കുവേണ്ടിയുള്ള ഏറ്റവും വലിയ മണിക്കൂറിനായി ഒന്നിച്ച്” എന്ന മുദ്രാവാക്യത്തിൽ ലോകത്തോടൊപ്പം അണിചേരാനാണ് കുവൈത്തിലെ പൗരന്മാരോടും താമസക്കാരോടും സൊസൈറ്റി ആ​ഹ്വാനം ചെയ്തിട്ടുള്ളത്. അമിതമായ ഊർജ്ജ ഉപഭോഗത്തിന്റെ അപകടങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനത്തിലും ആഗോളതാപനത്തിലും അതിന്റെ പങ്ക് ഉൾപ്പെടെ ഗ്രഹത്തിൽ അതിന്റെ പ്രതികൂല സ്വാധീനത്തെക്കുറിച്ചും അവബോധം വളർത്താനാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് കുവൈത്ത് എർത്ത് സയൻസസ് സൊസൈറ്റി ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാൻ ഡോ. മുബാറക് അൽ ഹജ്രി പറഞ്ഞു. സുസ്ഥിരമായ ഒരു പരിസ്ഥിതിയും ഭാവിയും ഉറപ്പാക്കാൻ പരിസ്ഥിതിയെയും ഗ്രഹത്തെയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഈ മുന്നേറ്റങ്ങളെ പ്രോത്സാഹിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INTERNATIONAL
Google search engine
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!