കുവൈത്ത്സിറ്റി: വിദേശികളെ വിവാഹം കഴിക്കുന്ന കുവൈത്തി പുരുഷന്മാരുടെ എണ്ണത്തിൽ 27 ശതമാനം കുറവുണ്ടായതായി കണക്കുകൾ. 2025ലെ ആദ്യ മുന്ന് മാസത്തെ കണക്കുകൾ പരിശോധിക്കുമ്പോഴാണ് ഈ കുറവ്. 2025 ജനുവരി മുതൽ മാർച്ച് വരെ, കുവൈത്തി പുരുഷന്മാരും പ്രവാസി സ്ത്രീകളും തമ്മിൽ 239 വിവാഹങ്ങൾ നടന്നു. ഇത് 2024-ൽ 326 കേസുകളായിരുന്നു. ഗൾഫ് സ്ത്രീകളുമായുള്ള വിവാഹങ്ങളാണ് ഏറ്റവും കൂടുതൽ കുറഞ്ഞത്, 74 എണ്ണം.കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 60 ശതമാനം കുറവാണ് വന്നിട്ടള്ളത്. 30 വിവാഹങ്ങളുമായി ബദൂൺ സ്ത്രീകൾ രണ്ടാം സ്ഥാനത്തും, 26 വീതം വിവാഹങ്ങളുമായി ഇറാഖി, സിറിയൻ സ്ത്രീകൾ തൊട്ടുപിന്നാലെയുമുണ്ട്. ഏഷ്യൻ സ്ത്രീകൾ 23 ഉം ഈജിപ്ഷ്യൻ സ്ത്രീകൾ 14 ഉം എന്നിങ്ങനെയാണ് പിന്നാലെ വരുന്നത്. 2024-ലെ അതേ കാലയളവിൽ, കുവൈത്തി പുരുഷന്മാർ 122 ഗൾഫ് സ്ത്രീകളെയും, 27 ഇറാഖികളെയും, 54 ബിദൂനികളെയും , 17 സിറിയക്കാരെയും, 13 ജോർദാനിയക്കാരെയും, 12 ഈജിപ്തുകാരെയും, വിവാഹം കഴിച്ചുവെന്നാണ് കണക്കുകൾ.