Google search engine

കുവൈത്ത് സിറ്റി: രാജ്യത്തെ വൈദ്യുതി ഉപഭോഗം 11,545 മെഗാവാട്ട് എന്ന പുതിയ റെക്കോർഡിലെത്തി. ഈ വർഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണിത്. ഈ സാഹചര്യത്തിൽ പൗരന്മാരെയും താമസക്കാരെയും വൈദ്യുതിയുടെയും ജലത്തിന്റെയും ഉപഭോഗം യുക്തിസഹമാക്കുന്നതിനെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുന്നതിനുള്ള മന്ത്രിതല തീരുമാനം വൈദ്യുതി, ജലം, പുനരുപയോഗ ഊർജ്ജ മന്ത്രി ഡോ. സുബെഹ് അൽ മുഖൈസീം പുറപ്പെടുവിച്ചിട്ടുണ്ട്. സുസ്ഥിരത ലക്ഷ്യമിട്ടുള്ള ഈ നടപടി, പ്രത്യേകിച്ച് വേനൽക്കാലത്ത് ഏറെ പ്രധാനപ്പെട്ടതാണ്.അണ്ടർസെക്രട്ടറി ഡോ. അദെൽ അൽ സാമിൽ ആണ് കമ്മിറ്റിയുടെ തലവൻ. മന്ത്രാലയത്തിലെ നിരവധി സ്പെഷ്യലിസ്റ്റുകളും, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര ഗവേഷണം, ഇസ്ലാമിക കാര്യങ്ങൾ, വാണിജ്യം, വ്യവസായം, ഇൻഫർമേഷൻ, കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ, കുവൈറ്റ് ഫൗണ്ടേഷൻ ഫോർ ദി അഡ്‌വാൻസ്‌മെന്റ് ഓഫ് സയൻസസ്, കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച്, പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജ്യുക്കേഷൻ ആൻഡ് ട്രെയിനിംഗ്, ഫെഡറേഷൻ ഓഫ് ഇൻഡസ്ട്രീസ് എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഈ കമ്മിറ്റിയിൽ അംഗങ്ങളാണെന്നും മന്ത്രാലയം അറിയിച്ചു.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here