Google search engine

കുവൈത്ത് സിറ്റി: രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു. ചൊവ്വാഴ്ചയും രാജ്യത്തെ വൈദ്യുതി ഉപഭോഗം വർധിച്ചു. ഉയർന്ന താപനില കാരണം പീക്ക് സമയങ്ങളിൽ പലയിടത്തും ഇത് ഓറഞ്ച് സോണിലെത്തി. രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന ഉപഭോഗം 37 ഡിഗ്രി സെൽഷ്യസ് താപനിലയിൽ 11,545 മെഗാവാട്ടാണ്. ഇത് തിങ്കളാഴ്ചത്തെ ഏറ്റവും ഉയർന്ന ഉപഭോഗമായ 11,190 മെഗാവാട്ടിൽ നിന്ന് 355 മെഗാവാട്ടിൻ്റെ വർദ്ധനവാണ് ഉണ്ടായത്. പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപഭോഗം ഗണ്യമായി വർദ്ധിച്ചിട്ടും ഒരു പ്രദേശത്തും വൈദ്യുതി മുടക്കിയിട്ടില്ലെന്ന് വൈദ്യുതി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അറ്റകുറ്റപ്പണികൾ പൂർത്തിയായതിനെ തുടർന്ന് 600 മെഗാവാട്ട് ശേഷിയുള്ള പുതിയ യൂണിറ്റുകൾ ഗ്രിഡിൽ പ്രവേശിച്ചതാണ് ഇതിന് കാരണം. ഈ മാസത്തിൽ ഗൾഫ് കോപ്പറേഷൻ കൗൺസിൽ ഇൻ്റർകണക്ഷൻ അതോറിറ്റിയിൽ (GCCIA) നിന്ന് ഇറക്കുമതി ചെയ്യുന്ന 600 മെഗാവാട്ടിന് പുറമെയാണിത് ഈ നേട്ടമെന്നും വൃത്തങ്ങൾ സ്ഥിരീകരിച്ചു. വേനൽക്കാലത്ത് ഉപഭോഗം കുറയ്ക്കുന്നതിനൊപ്പം ആവശ്യമായ ഉത്പാദനക്ഷമത ഉറപ്പാക്കാൻ മന്ത്രാലയം പരിശ്രമിക്കുന്നുണ്ടെന്നും അധികൃതര്‍ വിശദീകരിച്ചു.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here