Google search engine

കുവൈത്ത് സിറ്റി: പൊതുസുരക്ഷ ഉറപ്പാക്കുന്നതിലും, സ്വത്തുക്കൾ സംരക്ഷിക്കുന്നതിലും, വിപുലമായ പട്രോളിംഗ് സംവിധാനത്തിലൂടെയും അത്യാധുനിക സാങ്കേതികവിദ്യയുടെ ഉപയോഗത്തിലൂടെയും ട്രാഫിക് പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിലും എമർജൻസി പൊലീസ് നിർണായക പങ്ക് വഹിക്കുന്നുവെന്ന് എമര്‍ജൻസി പോലീസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഫാരിസ് അൽ ഖഹ്താനി. എമർജൻസി പോലീസ് അടിയന്തര സാഹചര്യങ്ങളിൽ പ്രതികരിക്കുക മാത്രമല്ല, ട്രാഫിക് സുഗമമാക്കുകയും, ട്രാഫിക് ക്യാമ്പയിനുകൾ നടത്തുകയും ചെയ്യുന്നുണ്ട്. തുടര്‍ന്ന് ആവശ്യമെങ്കിൽ നിയമലംഘനങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തുകൊണ്ട് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റിനെ സഹായിക്കുന്നുണ്ടെന്നും ബ്രിഗേഡിയർ അൽ ഖഹ്താനി പറഞ്ഞു. ഓപ്പറേഷനുകൾക്കിടയിൽ ഓഡിയോയും വീഡിയോയും റെക്കോർഡ് ചെയ്യുന്നതിനായി ഓരോ എമർജൻസി പോലീസ് പട്രോൾ വാഹനത്തിലും ഇപ്പോൾ മൂന്ന് ഹൈടെക് ക്യാമറകൾ ഘടിപ്പിച്ചിട്ടുണ്ട്. മുന്നിലും പിന്നിലും വാഹനത്തിനുള്ളിലും. ഈ നടപടി സുതാര്യത ഉറപ്പാക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും സാധാരണക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here