Google search engine

കുവൈത്ത് സിറ്റി: മന്ത്രാവദം നടത്തിയ കേസിൽ ഒരു സ്ത്രീയെ ഒരു വർഷത്തെ കഠിന തടവിന് ശിക്ഷിച്ച വിധി റദ്ദാക്കി അപ്പീൽ കോടതി. മതിയായ തെളിവുകളില്ലെന്നും നടപടിക്രമങ്ങളിൽ പിഴവുണ്ടെന്നും ചൂണ്ടിക്കാട്ടി കോടതി എല്ലാ കുറ്റങ്ങളിൽ നിന്നും സ്ത്രീയെ വെറുതെ വിട്ടു. ഭാവി പ്രവചിക്കാനുള്ള കഴിവുൾപ്പെടെ അമാനുഷിക ശക്തികളുണ്ടെന്ന് അവകാശപ്പെട്ട് സ്ത്രീ നിരവധി വ്യക്തികളെ കബളിപ്പിച്ചുവെന്ന പബ്ലിക് പ്രോസിക്യൂഷൻ്റെ ആരോപണങ്ങളിൽ നിന്നാണ് കേസ് ഉടലെടുത്തത്. ഒരു സെഷന് 300 കുവൈത്തി ദിനാർ ഈടാക്കുകയും സ്വകാര്യ വസതിയിൽ നിന്നാണ് ഇവർ പ്രവർത്തിച്ചതെന്നും പറയപ്പെടുന്നു.കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യങ്ങൾ തടയുന്ന വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥൻ്റെ മൊഴി അനുസരിച്ച്, ഒരു രഹസ്യ ഉറവിടത്തിൽ നിന്നുള്ള വിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പ്രോസിക്യൂഷൻ വാറൻ്റിൻ്റെ അടിസ്ഥാനത്തിൽ ഡിറ്റക്ടീവുകൾ അടയാളപ്പെടുത്തിയ പണം ഉപയോഗിച്ച് ഒരു ഒളിക്യാമറ ഓപ്പറേഷൻ നടത്തി. പ്രതിയുടെ വീട്ടിൽ ഒരു സെഷൻ നടത്തുകയും പണം കൈമാറുകയും ചെയ്ത ശേഷം അധികൃതർ റെയ്ഡ് ചെയ്തു. തിരച്ചിലിനിടെ, ഉണക്കിയ കടൽക്കുതിര, കടലാസ് തകിടികൾ, വെടിയുണ്ടകൾ, സുഗന്ധദ്രവ്യങ്ങൾ, കല്ലുകൾ, ഔഷധസസ്യങ്ങൾ, അടയാളപ്പെടുത്തിയ പണം എന്നിവയുൾപ്പെടെ മന്ത്രവാദത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന വസ്തുക്കൾ കണ്ടെടുത്തിരുന്നു.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here