കുവൈത്ത് സിറ്റി: കുവൈത്തിന്റെ തീരപ്രദേശങ്ങളിൽ വേനൽക്കാലം ആരംഭിക്കുമ്പോൾ റെഡ് ടൈഡ് പ്രതിഭാസവും മത്സ്യങ്ങൾ കൂട്ടമായി ചത്തുപൊങ്ങുന്നതും വർധിക്കുന്നതിന് കാരണം കടൽ ഉപരിതലത്തിലെ താപനില ഉയരുന്നതാണെന്ന് എൻവയോൺമെൻ്റ് പബ്ലിക് അതോറിറ്റി (ഇപിഎ) സ്ഥിരീകരിച്ചു. ഈ ആഴ്ച നിരവധി പ്രാദേശിക ബീച്ചുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട റെഡ് ടൈഡ് പ്രതിഭാസവും മത്സ്യങ്ങളുടെ ചത്തുപൊങ്ങലും അതോറിറ്റി സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഇപിഎയുടെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ഷെയ്ഖ അൽ-ഇബ്രാഹിം പറഞ്ഞു.സോഷ്യൽ മീഡിയയിൽ വീഡിയോകളും ചിത്രങ്ങളും പ്രചരിച്ചതിനെ തുടർന്ന്, ഉഷൈരിജ്, ദോഹ, ഷുവൈഖ് ബീച്ചുകൾ ഉൾപ്പെടെയുള്ള പ്രശ്നബാധിത പ്രദേശങ്ങളിൽ അന്വേഷണം നടത്താൻ ഇപിഎ ടീമുകളെ ഉടൻ നിയോഗിച്ചു. മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതിന് പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ ലബോറട്ടറിയിൽ പരിശോധിക്കുന്നതിനായി ഓൺ സൈറ്റ് അളവുകളും ജല സാംപിളുകൾ ശേഖരിക്കുന്നതും ഉൾപ്പെടെ സമഗ്രമായ പാരിസ്ഥിതിക സർവേ ടീമുകൾ നടത്തിയതായി അൽ ഇബ്രാഹിം പറഞ്ഞു.
റെഡ് ടൈഡ് പ്രതിഭാസവും മത്സ്യങ്ങൾ കൂട്ടമായി ചത്തുപൊങ്ങുന്നതും വർധിക്കുന്നു; ബീച്ചുകളിൽ പ്രത്യേക സംഘത്തിന്റെ പരിശോധന
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!

