കുവൈത്ത്സിറ്റി: ഇന്ത്യ – പാകിസ്ഥാൻ വെടിനിർത്തൽ ധാരണയെ സ്വാഗതം ചെയ്തു കുവൈത്ത്. ഈ കരാർ മേഖലയിൽ സുരക്ഷയും സ്ഥിരതയും പുനഃസ്ഥാപിക്കാൻ സഹായിക്കുമെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. ഈ സുപ്രധാന കരാറിലെത്താൻ ഇരു രാജ്യങ്ങളെയും ഒരുമിപ്പിക്കാൻ മധ്യസ്ഥത വഹിച്ച സൗഹൃദ രാഷ്ട്രമായ അമേരിക്കയുടെയും മറ്റ് എല്ലാ രാജ്യങ്ങളുടെയും ശ്രമങ്ങളെ കുവൈത്ത് അഭിനന്ദിച്ചു. പ്രാദേശിക തലത്തിലും അന്തർദേശീയ തലത്തിലുമുള്ള തർക്കങ്ങളും സംഘർഷങ്ങളും പരിഹരിക്കുന്നതിനുള്ള മാർഗ്ഗമെന്ന നിലയിൽ സംഭാഷണത്തിനും നയതന്ത്രപരമായ പരിഹാരങ്ങൾക്കുമുള്ള കുവൈത്തിന്റെ ഉറച്ചതും പിന്തുണ നൽകുന്നതുമായ നിലപാട് രാജ്യം വീണ്ടും ഉറപ്പിച്ച് വ്യക്തമാക്കി.
ഇന്ത്യ – പാകിസ്ഥാൻ വെടിനിർത്തൽ ധാരണയെ സ്വാഗതം ചെയ്ത് കുവൈത്ത്
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!

