കുവൈത്ത് സിറ്റി: പള്ളികളിൽ സംഭാവനകൾ സ്വീകരിക്കുന്നത് നിരോധിച്ച് ഇസ്ലാമിക കാര്യ മന്ത്രാലയത്തിലെ മോസ്‌കുകൾ വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി എഞ്ചിനീയർ ബദർ തുർക്കി അൽ ഒതൈബി സർക്കുലർ പുറത്തിറക്കി. പള്ളികളിലെ മതപരമായ സ്ഥാനങ്ങൾ വഹിക്കുന്നവർ, സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക അനുമതിയും മന്ത്രാലയത്തിന്റെ ഔദ്യോഗിക അംഗീകാരവും ഇല്ലാതെ ഒരു സ്ഥാപനത്തെയും വ്യക്തിയെയും പള്ളിക്കുള്ളിൽ സംഭാവനകൾ ശേഖരിക്കാൻ അനുവദിക്കരുതെന്ന് സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.സാമൂഹിക കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക അനുമതിയും മന്ത്രാലയത്തിന്റെ രേഖാമൂലമുള്ള അംഗീകാരവും ഇല്ലാതെ സോഷ്യൽ മീഡിയയിൽ പോലും ഏതെങ്കിലും തരത്തിലുള്ള ധനസമാഹരണത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് പള്ളികളിലെ മതപരമായ സ്ഥാനങ്ങൾ വഹിക്കുന്നവരെ വിലക്കിയിട്ടുണ്ടെന്നും സർക്കുലർ മുന്നറിയിപ്പ് നൽകി. ഇത് ലംഘിക്കുന്നവർക്കെതിരെ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
പള്ളികളിൽ സംഭാവനകൾ സ്വീകരിക്കുന്നത് നിരോധിച്ച് സര്‍ക്കുലര്‍
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!

