കുവൈത്ത് സിറ്റി: നിരോധന കാലയളവിൽ ചെമ്മീനുമായി ഒരു മത്സ്യബന്ധന ബോട്ട് പിടികൂടി. സീസൺ അനുസരിച്ചുള്ള മത്സ്യബന്ധന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന 1094/2024 നമ്പർ പ്രമേയത്തിന്‍റെ ലംഘനത്തിനാണ് ബോട്ട് പിടികൂടിയത്. അധികൃതർ ഉടൻ തന്നെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും നിയമവിരുദ്ധമായി പിടികൂടിയ മത്സ്യം കണ്ടുകെട്ടുകയും ഉൾപ്പെട്ടവർക്കെതിരെ ഔദ്യോഗിക ലംഘന റിപ്പോർട്ട് ഫയൽ ചെയ്യുകയും ചെയ്തു. സമുദ്രജീവികളുടെ സുസ്ഥിരതയും രാജ്യത്തിന്റെ മത്സ്യസമ്പത്ത് ദീർഘകാലത്തേക്ക് സംരക്ഷിക്കുന്നതും ഉറപ്പാക്കാൻ സീസൺ അനുസരിച്ചുള്ള മത്സ്യബന്ധന നിയമങ്ങൾ പാലിക്കേണ്ടത് നിർണായകമാണെന്ന് അധികൃതർ വ്യക്തമാക്കി.
നിരോധന കാലയളവിൽ ചെമ്മീൻ പിടിച്ചു; ബോട്ട് പിടികൂടി
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!

