കുവൈത്ത് സിറ്റി: ഒരു കുവൈത്തി പൗരനും കുവൈത്തിയായ ഭാര്യയും തമ്മിലുള്ള വിവാഹമോചനത്തിന് അനുമതി നൽകി കോടതി ഉത്തരവ്. പേശികൾ വളർത്താൻ ഉദ്ദേശിച്ചുള്ള ഹോർമോണുകളുടെ അമിതമായ ഉപയോഗം കാരണം ഭർത്താവിന് ലൈംഗിക ശേഷിക്കുറവുണ്ടെന്നും, അയാൾ തുടർച്ചയായി വിശ്വാസവഞ്ചന നടത്തിയെന്നും സ്ഥിരീകരിച്ചതിന് ശേഷമാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. ഭാര്യ വിവാഹമോചനത്തിന് അപേക്ഷിക്കുകയും കുട്ടികളുടെ സംരക്ഷണം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. പ്രതിയുടെ തുടർച്ചയായ ഹോർമോൺ ഉപയോഗം മൂലമുണ്ടായ ലൈംഗിക ശേഷിക്കുറവ് തെളിയിക്കുന്ന രേഖകളും അയാൾ നടത്തിയ ഒന്നിലധികം വിശ്വാസവഞ്ചനയുടെ രേഖകളും ഭാര്യക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മുഹമ്മദ് സഫർ കോടതിയിൽ ഹാജരാക്കി. ഭർത്താവ് പതിവായി തന്‍റെ ശരീരം പ്രദർശിപ്പിക്കുകയും നിരവധി സ്ത്രീകളുമായി അനുചിതമായ ബന്ധങ്ങളിൽ ഏർപ്പെടുകയും ചെയ്ത സോഷ്യൽ മീഡിയയിലെ ഉള്ളടക്കങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഭര്‍ത്താവിന് ലൈംഗിക ശേഷിക്കുറവും നിരവധി സ്ത്രീകളുമായി ബന്ധവും; വിവാഹ മോചനം അനുവദിച്ച് കോടതി
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!

