Google search engine
HomeGULFകഴിഞ്ഞ വർഷം തീപിടിത്തങ്ങളിലും ഗതാഗത അപകടങ്ങളിലും മരിച്ചത് 180 പേര്‍

കഴിഞ്ഞ വർഷം തീപിടിത്തങ്ങളിലും ഗതാഗത അപകടങ്ങളിലും മരിച്ചത് 180 പേര്‍

Google search engine

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം തീപിടിത്തങ്ങളിലും ഗതാഗത അപകടങ്ങളിലും 180 മരണങ്ങൾ സംഭവിച്ചെന്നും ഈ വർഷത്തിന്‍റെ ആദ്യ പാദത്തിൽ 44 മരണങ്ങൾ സംഭവിച്ചെന്നും കുവൈത്ത് ഫയർ ഫോഴ്‌സ് (KFF) പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ ഗരീബ്. വേനൽക്കാലത്ത് തീപിടിത്തങ്ങൾക്ക് പ്രധാന കാരണം ഉയർന്ന താപനില, ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ ദുരുപയോഗം, തീപിടിക്കുന്ന വസ്തുക്കളുടെ സുരക്ഷിതമല്ലാത്ത സംഭരണം എന്നിവയാണെന്ന് അൽ ഗരീബ് പറഞ്ഞു. ഫയര്‍ഫോഴ്സ് പൂർണ്ണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഉപകരണങ്ങളുടെയും യന്ത്രസാമഗ്രികളുടെയും തുടർച്ചയായ നവീകരണത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.തീപിടിത്തങ്ങൾ തടയുന്നതിനായി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ബോധവൽക്കരണ ക്യാമ്പയിനുകളും ഫയര്‍റോഴ്സ് ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീടുകൾ, വാഹനങ്ങൾ, വെയർഹൗസുകൾ, ഫാമുകൾ, മാലിന്യ കൂമ്പാരങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള തീപിടിത്ത സംഭവങ്ങളെക്കുറിച്ചും, ഉയർന്ന താപനില കാരണം ലിഫ്റ്റുകളിലോ വാഹനങ്ങളിലോ കുടുങ്ങിയ ആളുകളെക്കുറിച്ചുമുള്ള റിപ്പോർട്ടുകളാണ് ഫയര്‍ഫോഴ്സിന് സാധാരണയായി ലഭിക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

RELATED ARTICLES
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INTERNATIONAL
Google search engine
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!