കുവൈത്ത് സിറ്റി: വേനൽക്കാലത്തെ ഉയർന്ന വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിന് സർക്കാർ പ്രവൃത്തി സമയങ്ങളിൽ മാറ്റങ്ങൾ നിർദ്ദേശിച്ച് വൈദ്യുതി മന്ത്രാലയം. ഇത് സംബന്ധിച്ച് സിവിൽ സർവീസ് കമ്മീഷന് ഒരു നിർദ്ദേശം സമർപ്പിച്ചതായി വൃത്തങ്ങൾ അറിയിച്ചു. ഉച്ചയ്ക്ക് 12നും വൈകുന്നേരം അഞ്ചിനും ഇടയിലുള്ള ഉയർന്ന വൈദ്യുതി ഉപഭോഗ സമയം ഒഴിവാക്കുന്നതിനായി സർക്കാർ സ്ഥാപനങ്ങളിലെ സായാഹ്ന ഷിഫ്റ്റുകളുടെ ആരംഭം വൈകിപ്പിക്കാനാണ് മന്ത്രാലയം നിർദ്ദേശിച്ചിരിക്കുന്നത്. കൂടാതെ, സർക്കാർ സ്ഥാപനങ്ങളിലെ ഊർജ ലോഡ് കുറയ്ക്കുന്നതിനായി വേനൽ മാസങ്ങളിൽ ഫ്ലെക്സിബിൾ വർക്ക് ഷെഡ്യൂൾ നിർത്തിവയ്ക്കാനും മന്ത്രാലയം ശുപാർശ ചെയ്തിട്ടുണ്ട്. ഈ രണ്ട് നിർദ്ദേശങ്ങൾക്ക് പുറമെ, മന്ത്രിസഭയുടെ അംഗീകാരം ആവശ്യമുള്ള കൂടുതൽ നിർദ്ദേശങ്ങൾ മന്ത്രാലയം ഇപ്പോൾ പരിശോധിച്ചുവരികയാണെന്ന് വൃത്തങ്ങൾ അറിയിച്ചു. അവസാന ഫലങ്ങൾ പ്രഖ്യാപിച്ചതിന് ശേഷം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും അധ്യയന വർഷം ഉടനടി അവസാനിപ്പിക്കുന്നത് ഇതിൽ ഒരു നിർദ്ദേശമാണ്.
വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ ജോലി സമയങ്ങളിൽ മാറ്റം; നിർദേശവുമായി വൈദ്യുതി മന്ത്രാലയം
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!

