കുവൈത്ത് സിറ്റി: നോർത്ത് വാഫ്ര ഫീൽഡുമായി ബന്ധപ്പെട്ട നിര്‍ണായക പ്രഖ്യാപനവുമായി കുവൈത്തും സൗദിയും. സംയുക്ത വാഫ്ര ഓപ്പറേഷനുകൾ വാഫ്ര ഫീൽഡിന് അഞ്ച് കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന നോർത്ത് വാഫ്ര (വാറ-ബർഗാൻ) ഫീൽഡിൽ പുതിയൊരു പെട്രോളിയം ഫീൽഡ് കണ്ടെത്തുന്നതിൽ വിജയിച്ചു. നോർത്ത് വാഫ്ര (വാറ-ബർഗാൻ) കിണറിൽ നിന്നുള്ള വാറ റിസർവോയറിൽ നിന്നുള്ള എണ്ണയുടെ ഒഴുക്ക് പ്രതിദിനം 500 ബാരലിലധികം വരുമെന്നും 26-27 API എന്ന പ്രത്യേക സാന്ദ്രതയിലാണെന്നും എണ്ണ മന്ത്രാലയം അറിയിച്ചു. 2020 പകുതിയോടെ വിഭജിക്കപ്പെട്ട മേഖലയിലും വിഭജിക്കപ്പെട്ട മേഖലയോട് ചേർന്നുള്ള കടൽത്തീരത്തും ഉത്പാദന പ്രവർത്തനങ്ങൾ പുനരാരംഭിച്ചതിന് ശേഷമുള്ള ആദ്യ കണ്ടെത്തലാണിതെന്നും പ്രസ്താവനയിൽ പറയുന്നു. ഈ കണ്ടെത്തലിന്‍റെ വലിയ പ്രാധാന്യവും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇത് ഇരു രാജ്യങ്ങളുടെയും നിലനിൽപ്പിനും, ലോകത്തിന് ഊർജ്ജം നൽകുന്നതിനുള്ള അവരുടെ വിശ്വാസ്യതയ്ക്കും, പര്യവേക്ഷണം, ഉത്പാദനം എന്നീ മേഖലകളിലെ അവരുടെ കഴിവുകൾക്കും നല്ല സ്വാധീനം ചെലുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വഫ്രയിൽ പുതിയ പെട്രോളിയം ഫീൽഡ് കണ്ടെത്തി
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!

