Google search engine

കുവൈറ്റ് സിറ്റി : ഫർവാനിയ ഗവർണർ ഷെയ്ഖ് അത്ബി അൽ-നാസർ ഇന്ന് രാവിലെ റിഗ്ഗായിലെ റെസിഡൻഷ്യൽ കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ പരിക്കേറ്റവരുടെ സദർശിക്കാനായി ഫർവാനിയ ആശുപത്രിയിൽ എത്തി. സന്ദർശന വേളയിൽ, പരിക്കേറ്റവരുടെ ആരോഗ്യസ്ഥിതി ഗവർണർ പരിശോധിക്കുകയും അവർക്ക് നൽകുന്ന മെഡിക്കൽ സേവനങ്ങളെക്കുറിച്ച് ചുമതലയുള്ള ഡോക്ടർമാരിൽ നിന്ന് വിശദമായ വിശദീകരണം കേൾക്കുകയും ചെയ്തു. തീപിടുത്തത്തിന്റെ കാരണങ്ങൾ അന്വേഷിക്കാനും പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ സേവനങ്ങളും നൽകാനും അദ്ദേഹം ബന്ധപ്പെട്ട അധികാരികൾക്ക് നിർദ്ദേശം നൽകി.തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം ആറായി ഉയർന്നതായും, ചികിത്സയിൽ കഴിയുന്ന അഞ്ച്‌ പേരുടെ നില ഗുരുതരമാണെന്നും കുവൈറ്റ് ഫയർ ഫോഴ്‌സിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അൽ-ഗരീബ് വെളിപ്പെടുത്തി. സുരക്ഷയും സുരക്ഷാ ആവശ്യകതകളും ലംഘിച്ച ബാച്ചിലർ അക്കോമഡേഷനുകളുടെ സാന്നിധ്യമാണ് തീപിടുത്തത്തിന് കാരണമെന്ന് അൽ-ഗരീബ് വിശദീകരിച്ചു, തീപിടുത്തത്തിന്റെ കാരണവും അനന്തരഫലങ്ങളും നിർണ്ണയിക്കാൻ ബന്ധപ്പെട്ട അധികാരികൾ അന്വേഷണം തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചു. മരിച്ചവരിൽ അഞ്ചു പേർ സുഡാനികളാണ്.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here