കുവൈത്ത്സിറ്റി: പുതിയ ട്രാഫിക് നിയമം നടപ്പിലാക്കിയതിന് ശേഷം പ്രതിവാരം രേഖപ്പെടുത്തുന്ന ട്രാഫിക് ലംഘനങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ടെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിലെ ട്രാഫിക് അവയർനസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ ആക്ടിംഗ് ഡയറക്ടർ ലഫ്റ്റനൻ്റ് കേണൽ അബ്ദുല്ല ബു ഹസ്സൻ. ഫീൽഡ് നിരീക്ഷണങ്ങളിലൂടെയും വിവിധ ട്രാഫിക് സെക്ടറുകൾ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളിലൂടെയും ഇത് വ്യക്തമാണ്. കഴിഞ്ഞ ആഴ്ച ഫീൽഡ് ട്രാഫിക് വകുപ്പുകൾ 18,000 ട്രാഫിക് ലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. ഇത് പുതിയ നിയമം നടപ്പിലാക്കുന്നതിന് മുൻപുള്ള മാസങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറഞ്ഞ സംഖ്യയാണ്. മുൻപ് ഒരു ആഴ്ചയിൽ ഏകദേശം 60,000 ലംഘനങ്ങൾ വരെ രേഖപ്പെടുത്തിയിരുന്നു. ഈ കണക്കുകൾ റോഡ് ഉപയോക്താക്കളുടെ അച്ചടക്കത്തെയും പുതിയ നിയമങ്ങളോടുള്ള അവരുടെ പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്നുവെന്നും ബുഹസ്സൻ വിശദീകരിച്ചു. രാഷ്ട്രീയ നേതൃത്വം ഈ ഭേദഗതികൾക്ക് അംഗീകാരം നൽകിയിരുന്നു. പൗരന്മാരും താമസക്കാരും പുതിയ ട്രാഫിക് നിയമത്തോട് വ്യക്തമായ അനുസരണം പുലർത്തുന്നതിനാൽ വരും ദിവസങ്ങളിലും ട്രാഫിക് ലംഘനങ്ങളിലും അപകടങ്ങളിലും കാര്യമായ കുറവ് വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ ട്രാഫിക് നിയമം നടപ്പിലാക്കിയതിന് ശേഷം ട്രാഫിക് ലംഘനങ്ങളുടെ എണ്ണത്തിൽ വൻ കുറവ്
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!

