Google search engine
HomeGULFഏകീകൃത ഗൾഫ് വിസ സംവിധാനം ഈ വർഷം അവസാനത്തോടെ യാഥാർത്ഥ്യമാകും

ഏകീകൃത ഗൾഫ് വിസ സംവിധാനം ഈ വർഷം അവസാനത്തോടെ യാഥാർത്ഥ്യമാകും

Google search engine

കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ (GCC) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഇറാഖ് – കുവൈത്ത് അതിർത്തി തർക്കം വീണ്ടും ചർച്ചയായി. പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങൾ വേഗത്തിൽ തീർപ്പാക്കാനും അന്താരാഷ്ട്ര ഉടമ്പടികളെ മാനിക്കാനും കൗൺസിൽ ഇറാഖിനോട് ആവശ്യപ്പെട്ടു. ഏകീകൃത ഗൾഫ് വിസ സംവിധാനം ഈ വർഷം അവസാനത്തോടെ യാഥാർത്ഥ്യമാകുമെന്ന് ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.നയതന്ത്ര ചർച്ചകളിൽ ഏറെയും ഇറാഖിനെക്കുറിച്ചായിരുന്നു. തടവുകാർ, കാണാതായവർ, പിടിച്ചെടുത്ത കുവൈത്തി സ്വത്തുക്കൾ തുടങ്ങിയ വിഷയങ്ങളിൽ ബാഗ്ദാദിൽ നിന്ന് വ്യക്തമായ പുരോഗതി കുവൈത്തിന്റെ വിദേശകാര്യ മന്ത്രിയും നിലവിലെ ജിസിസി മന്ത്രിതല കൗൺസിൽ ചെയർമാനുമായ അബ്ദുല്ല അൽ യഹ്യ ആവശ്യപ്പെട്ടു. മന്ത്രിതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച അൽ യഹ്യ, യുണൈറ്റഡ് നേഷൻസ് അസിസ്റ്റൻസ് മിഷൻ ഫോർ ഇറാഖിന്റെ (UNAMI) കാലാവധി അവസാനിച്ചതിന് ശേഷം കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിന് ഒരു സീനിയർ കോർഡിനേറ്ററെ നിയമിക്കുന്നത് ഉൾപ്പെടെ, യു എൻ. സുരക്ഷാ കൗൺസിലിന്റെ തുടർച്ചയായ നിരീക്ഷണത്തിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.

RELATED ARTICLES
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INTERNATIONAL
Google search engine
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!