Google search engine
HomeGULFകോ ഓപ്പറേറ്റീവ് സൊസൈറ്റികളിലെ അഴിമതി; 97 കുവൈത്തികൾക്കും 118 പ്രവാസി ജീവനക്കാര്‍ക്കുമെതിരെ നടപടി

കോ ഓപ്പറേറ്റീവ് സൊസൈറ്റികളിലെ അഴിമതി; 97 കുവൈത്തികൾക്കും 118 പ്രവാസി ജീവനക്കാര്‍ക്കുമെതിരെ നടപടി

Google search engine

കുവൈത്ത് സിറ്റി: കുവൈത്തിലെ സഹകരണ മേഖലയിലെ ദുർഭരണത്തിനും അഴിമതിക്കുമെതിരെ ശക്തമായ നടപടികൾ പ്രഖ്യാപിച്ച് സാമൂഹികകാര്യ, കുടുംബ, ബാല്യകാലകാര്യ മന്ത്രി ഡോ. അംതാൽ അൽ ഹുവൈല. സാമ്പത്തിക സുതാര്യതയ്ക്കും പൊതുനിധി സംരക്ഷിക്കുന്നതിനും നടപടികളാണ് മന്ത്രാലയം സ്വീകരിക്കുന്നത്. നിയമലംഘനങ്ങൾ കാരണം 15 സഹകരണ സംഘങ്ങളുടെ ബോർഡുകൾ മന്ത്രാലയം പിരിച്ചുവിട്ടതായി ഡോ. അൽ ഹുവൈല പറഞ്ഞു. മന്ത്രാലയത്തിന്‍റെ അഴിമതി വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി, 97 കുവൈത്ത് പൗരന്മാരെയും (ബോർഡ് അംഗങ്ങളും സഹകരണ സംഘങ്ങളിലെ ജീവനക്കാരും ഉൾപ്പെടെ) 118 പ്രവാസി ജീവനക്കാരെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സാമ്പത്തികവും ഭരണപരവുമായ ക്രമക്കേടുകളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഇല്ലാത്ത ശക്തമായ നയത്തിൽ അധിഷ്ഠിതമാണ് ഈ നടപടികളെന്ന് ഡോ. അൽ-ഹുവൈല വ്യക്തമാക്കി. കൂടാതെ, നിലവിൽ പിരിച്ചുവിടൽ നേരിടുന്ന സഹകരണ സ്ഥാപനങ്ങളെ നിരീക്ഷിക്കുന്ന 19 സാമ്പത്തിക, ഭരണപരമായ ഓഡിറ്റർമാർക്കെതിരെ അന്വേഷണം നടന്നുവരികയാണ്. ഇതിൽ രണ്ടുപേർക്ക് ഇതിനകം ശിക്ഷ ലഭിച്ചു, മറ്റുള്ളവരെക്കുറിച്ചുള്ള അന്വേഷണങ്ങൾ തുടരുകയാണ്.

RELATED ARTICLES
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INTERNATIONAL
Google search engine
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!