കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം ഗൾഫ് മേഖലയിൽ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്ക് രേഖപ്പെടുത്തിയത് കുവൈത്തിൽ. ഗൾഫ് സ്റ്റാറ്റിസ്റ്റിക്കൽ സെന്ററാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഇത് പ്രകാരം കുവൈത്തിൻ്റെ പണപ്പെരുപ്പ നിരക്ക് 2.9 ശതമാനമാണ്. ജിസിസി രാജ്യങ്ങളിൽ സൗദി അറേബ്യയും യുഎഇയും 1.7 ശതമാനം വീതം രേഖപ്പെടുത്തി രണ്ടാം സ്ഥാനം പങ്കിട്ടു. ഖത്തർ 1.3 ശതമാനത്തോടെ മൂന്നാം സ്ഥാനത്തും, ബഹ്‌റൈൻ 0.9 ശതമാനത്തോടെ നാലാം സ്ഥാനത്തും, ഒമാൻ 0.6 ശതമാനത്തോടെ അവസാന സ്ഥാനത്തും എത്തി.2024-ൽ പണപ്പെരുപ്പത്തിലേക്കുള്ള ജിസിസി രാജ്യങ്ങളുടെ ആപേക്ഷിക സംഭാവനയുടെ കാര്യത്തിൽ കുവൈത്ത് ഗൾഫ് മേഖലയിൽ മൂന്നാം സ്ഥാനത്തെത്തി (14.1 ശതമാനം). സൗദി അറേബ്യ 62.4 ശതമാനവുമായി ഒന്നാം സ്ഥാനത്തും, യുഎഇ 16.7 ശതമാനവുമായി രണ്ടാം സ്ഥാനത്തും എത്തി. ഖത്തർ 3.8 ശതമാനവുമായി നാലാം സ്ഥാനത്തും, ഒമാൻ 1.7 ശതമാനവുമായി അഞ്ചാം സ്ഥാനത്തും, ബഹ്‌റൈൻ 1.3 ശതമാനവുമായി അവസാന സ്ഥാനത്തും എത്തി.
ഗൾഫ് മേഖലയിൽ ഏറ്റവും ഉയർന്ന പണപ്പെരുപ്പ നിരക്ക് കുവൈത്തിൽ
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!

