കുവൈത്ത് സിറ്റി: ജോലിക്ക് ഹാജരാകാതെ വര്‍ഷങ്ങളോളം ശമ്പളം വാങ്ങിയ അധ്യാപികയ്ക്ക് ശിക്ഷ വിധിച്ചു. 2008 മുതൽ 2024 വരെ തുടർച്ചയായി ജോലിക്ക് ഹാജരാകാതിരുന്ന ഒരു സംഗീത അധ്യാപികയെ 182,000 കുവൈത്ത് ദിനാർ തട്ടിയെടുത്തതിന് ക്രിമിനൽ കോടതി ശിക്ഷിച്ചത്. ഒന്നിലധികം സ്കൂളുകളിലെ വിരലടയാള ഹാജർ രേഖകളിലൂടെയാണ് ഈ ദീർഘകാലത്തെ അവധി വെളിപ്പെട്ടത്. 16 വർഷക്കാലയളവിൽ അവർ ജോലിക്ക് റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇത് സ്ഥിരീകരിച്ചു. കോടതിയിൽ പ്രതി കുറ്റം സമ്മതിക്കുകയും തട്ടിയെടുത്ത തുക തവണകളായി തിരിച്ചടയ്ക്കാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തു. ഈ കേസ് ഭരണപരമായ മേൽനോട്ടത്തിലെ അപൂർവ്വവും എന്നാൽ ഗുരുതരവുമായ ഒരു വീഴ്ച എടുത്തു കാണിക്കുന്നതാണ്.