Google search engine

കുവൈത്ത് സിറ്റി: രാജ്യത്തിന് പുറത്തുപോകാൻ നിയമപരമായി വിലക്കപ്പെട്ട വ്യക്തികളെ നിയമവിരുദ്ധമായി കടത്തിവിടാൻ സഹായിച്ചുവെന്നാരോപിച്ച് കുവൈത്ത് തുറമുഖത്തിൽ ജോലി ചെയ്യുന്ന ജീവനക്കാരനെ അറസ്റ്റ് ചെയ്തു. തന്റെ സ്ഥാനം ഉപയോഗിച്ച് വാണ്ടഡ് വ്യക്തികളെ കുവൈത്തിൽ നിന്ന് പുറത്തുകടത്താൻ സഹായിക്കുന്നതിന് പ്രതി 500 ദിനാർ കൈക്കൂലി വാങ്ങിയതായി പറയപ്പെടുന്നു.യാത്രാവിലക്കുള്ള വ്യക്തികളെ ഈ ജീവനക്കാരൻ പതിവായി സഹായിക്കുന്നുണ്ടെന്ന രഹസ്യവിവരം അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. ആരോപണങ്ങൾ സ്ഥിരീകരിക്കുന്നതിനായി, അധികാരികൾ യാത്രാവിലക്കുള്ള ഒരു രഹസ്യ ഉറവിടത്തെ നിയോഗിച്ചു. ഇയാൾ പ്രതിയെ ബന്ധപ്പെടുകയും, തുടർന്ന് പ്രതി തുറമുഖത്തിലൂടെ കടന്നുപോകാൻ സൗകര്യമൊരുക്കുകയും ചെയ്യുകയായിരുന്നു. ഇത് പ്രതിയെ അറസ്റ്റ് ചെയ്യാൻ ആവശ്യമായ തെളിവുകൾ അധികാരികൾക്ക് നൽകി.അറസ്റ്റിലായ ശേഷം ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here