കുവൈറ്റ് സിറ്റി : പുതുവത്സരം പ്രമാണിച്ച് 2025 ജനുവരി 1 ബുധനാഴ്ചയും ജനുവരി 2 വ്യാഴാഴ്ചയും എല്ലാ മന്ത്രാലയങ്ങളുടെയും സർക്കാർ ഏജൻസികളുടെയും പൊതു സ്ഥാപനങ്ങളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ കുവൈറ്റ് മന്ത്രിസഭ തീരുമാനിച്ചു. 3 . 4 തീയതികൾ ശനിയും ഞായറും പൊതു അവധി ആയതിനാൽ ഫലത്തിൽ ജീവനക്കാർക്ക് നാല് ദിവസം തുടർച്ചായി അവധി ലഭിക്കും ജോലിയുടെ പ്രത്യേക സ്വഭാവമുള്ള ഓഫീസുകൾക്ക് പൊതുതാൽപ്പര്യം കണക്കിലെടുത്ത് അവരുടെ കാര്യങ്ങളുമായി ബന്ധപ്പെട്ട അധികാരികളുടെ അറിവോടെ അവരുടെ അവധിദിനങ്ങൾ നിർണ്ണയിക്കാനാകും.