കുവൈത്ത് സിറ്റി: ഭിന്നശേഷിയുള്ളവർക്കായി നീക്കിവച്ചിരിക്കുന്ന പാർക്കിംഗ് സ്ഥലങ്ങൾ ഉപയോഗിക്കരുതെന്ന് കർശന നിർദേശം നൽകി ആഭ്യന്തര മന്ത്രാലയം. 2010ലെ 8-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ 63-ൽ മന്ത്രാലയം എടുത്തുപറഞ്ഞു. ഭിന്നശേഷിയുള്ള വ്യക്തികൾക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ ന്യായീകരണമില്ലാതെ പാർക്ക് ചെയ്യുന്ന ആർക്കും ഒരു മാസം വരെ തടവോ 100 ദിനാർ വരെ പിഴയോ അല്ലെങ്കിൽ രണ്ടും ശിക്ഷയോ ലഭിക്കുമെന്ന് നിയമം പറയുന്നു. ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങളെ മാനിക്കേണ്ടതിൻ്റെയും നിയമം അനുസരിക്കുന്നതിൻ്റെയും പ്രാധാന്യവും മന്ത്രാലയം ഓർമ്മപ്പെടുത്തി.
ഭിന്നശേഷിയുള്ളവർക്കായുള്ള പാർക്കിംഗ് സ്ഥലങ്ങൾ ഉപയോഗിച്ചാൽ കർശന നടപടിയെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം
GULF
COMMUNITY
KERALA
INTERNATIONAL
ARTICLE
Recent Comments
on Hello world!

