രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍

0
17
Google search engine

മഞ്ഞുകാലം എന്നത് ജലദോഷം, ചുമ, തൊണ്ടവേദന, പനി തുടങ്ങിയ സീസണൽ രോഗങ്ങളുടെ കൂടി കാലമാണ്. ഇതിനെ ചെറുക്കാന്‍ രോഗ പ്രതിരോധശേഷി കൂട്ടേണ്ടത് പ്രധാനമാണ്. അത്തരത്തില്‍ പ്രതിരോധശേഷിക്ക് ആവശ്യമായ ഒന്നാണ് വിറ്റാമിൻ ഇ. ഇവയിലെ ശക്തമായ ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ ഇമ്മ്യൂണിറ്റി കൂട്ടാന്‍ സഹായിക്കും. അത്തരത്തില്‍ രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. ബദാം

വിറ്റാമിന്‍ ഇയുടെ മികച്ച ഉറവിടമാണ് ബദാം. ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.

2. സൂര്യകാന്തി

വിത്തുകള്‍ വിറ്റാമിന്‍ ഇ, സെലീനിയം, സിങ്ക്, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ സൂര്യകാന്തി വിത്തുകള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

3. ചീര

രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയതാണ് ചീര. ഇതുകൂടാതെ അയേണും ബീറ്റാ കരോട്ടിനും മറ്റുമൊക്കെ ഇവയിലുണ്ട്.

4. അവക്കാഡോ

വിറ്റാമിന്‍ ഇ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങിയവ അടങ്ങിയ അവക്കാഡോ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. ഇവ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

Google search engine
Previous articleസലാം വളാഞ്ചേരിക്ക് സ്വീകരണം നൽകി.
Next article119 പേരുടെ താമസ വിലാസം റദ്ദാക്കിയതായി സിവിൽ ഇൻഫർമേഷൻ അതോറിറ്റി

LEAVE A REPLY

Please enter your comment!
Please enter your name here