Google search engine

കുവൈത്ത് സിറ്റി: കെട്ടിട നിർമ്മാണ നിയമലംഘനങ്ങൾ കണ്ടെത്താൻ വ്യാപക പരിശോധന. ജഹ്‌റ ഗവർണറേറ്റിലെ എഞ്ചിനീയറിംഗ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് ഡിപ്പാർട്ട്‌മെൻ്റ് അടുത്തിടെ നിക്ഷേപം, വാണിജ്യം, വ്യവസായം, സ്വകാര്യ റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ എന്നിവിടങ്ങളിലെ നിർമ്മാണ ലംഘനങ്ങൾ ലക്ഷ്യമിട്ട് ഒരു ഫീൽഡ് പരിശോധന നടത്തിയതായി കുവൈത്ത് മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു. നിലവിലുള്ള നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ലംഘകർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുകയുമാണ് ഈ പരിശോധനയുടെ ലക്ഷ്യം. ജഹ്‌റ ഗവർണറേറ്റിലെ മൂന്നാം റൗണ്ടിൽ, വിദഗ്ധ സംഘം നിരവധി സൈറ്റുകൾ പരിശോധിക്കുകയും കെട്ടിട നിർമ്മാണ ചട്ടങ്ങളുടെ നിരവധി ലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു. നിയമ ലംഘനങ്ങൾക്ക് ഒമ്പത് മുന്നറിയിപ്പുകൾ നൽകി. മുൻകൂട്ടി തയ്യാറാക്കിയ ഷെഡ്യൂൾ അനുസരിച്ച്, ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിപ്പിച്ച് വിവിധ ഗവർണറേറ്റുകളിലും തുടരുമെന്ന് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് സ്ഥിരീകരിച്ചു.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here