Google search engine

കുവൈത്ത് സിറ്റി: അമീറിന്‍റെ അധികാരത്തെയും അവകാശങ്ങളെയും പരസ്യമായി ചോദ്യം ചെയ്തതിന് ‘സാൾട്ടി ചീസ്’ എന്നറിയപ്പെടുന്ന ഒരു ബ്ലോഗർക്ക് രണ്ട് വർഷത്തെ കഠിന് തടവ് ശിക്ഷ വിധിച്ച അപ്പീൽ കോടതിയുടെ വിധി കാസേഷൻ കോടതി ശരിവച്ചു. പ്രതി ‘എക്സ്’ പ്ലാറ്റ്‌ഫോമിൽ ഹിസ് ഹൈനസ് അമീറിനെ അപകീർത്തിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്ന പ്രസ്താവനകൾ എഴുതുകയും പ്രസിദ്ധീകരിക്കുകയും ചെയ്തതിന് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് നടപടി. ഇത് ഹിസ് ഹൈനസ് അമീറിൻ്റെ സ്ഥാനത്തെയും അധികാരത്തെയും ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച പ്രസ്താവനകളിലൂടെ ഒരു പൊതുവേദിയിൽ ഹിസ് ഹൈനസ് അമീറിൻ്റെ അവകാശങ്ങളെയും അധികാരത്തെയും ചോദ്യം ചെയ്തതിന് പബ്ലിക് പ്രോസിക്യൂഷൻ ‘സാൾട്ടി ചീസി’നെതിരെ കേസെടുത്തതിന് ശേഷമാണ് ഈ വിധി.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here