Google search engine

കുവൈറ്റ് സിറ്റി : കുവൈത്തിലെ റിഗ്ഗയിൽ ഒരു കെട്ടിടത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മരണസംഖ്യ ആറായി ഉയർന്നെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.15 പേർക്ക് പരിക്കേൽക്കേറ്റു, പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു, ചികിത്സയിൽ കഴിയുന്ന നാല് പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഉയർന്നേക്കാമെന്നാണ് റിപ്പോർട്ട്. ചില താമസക്കാർ രക്ഷപ്പെടാനായി മുകളിലത്തെ നിലകളിൽ നിന്ന് ചാടി. കത്തിക്കരിഞ്ഞ മൂന്ന് മൃതദേഹങ്ങൾ സ്ഥലത്ത് നിന്ന് കണ്ടെടുത്തു. മരണപ്പെട്ടവർ ഏഷ്യൻ, ആഫ്രിക്കൻ വംശജരാണെന്നാണ് റിപ്പോർട്ട്. കെട്ടിട ഉടമകളോട് അഗ്നി സുരക്ഷാ ചട്ടങ്ങളും പ്രതിരോധ നടപടികളും കർശനമായി പാലിക്കണമെന്ന് കുവൈറ്റ് ഫയർ ഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വകുപ്പ് ആവശ്യപ്പെട്ടു. കെട്ടിടങ്ങളിലെ എല്ലാ വഴികളിലേയും തടസ്സങ്ങൾ ഒഴിവാക്കേണ്ടതിന്റെയും പാർട്ടീഷനുകളുടെയോ അനധികൃത അപ്പാർട്ട്മെന്റ് ഉപവിഭാഗങ്ങളുടെയോ ഉപയോഗം നിരോധിക്കുന്നതിന്റെയും തീപിടുത്ത സാധ്യത ഗണ്യമായി വർദ്ധിപ്പിക്കുന്ന ഇലക്ട്രിക്കൽ കേബിളുകളുടെ അനുചിതമായ കൂട്ടിച്ചേർക്കലോ നീട്ടലോ ഒഴിവാക്കേണ്ടതിന്റെയും പ്രാധാന്യം വകുപ്പ് ഊന്നിപ്പറഞ്ഞു.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here