കുവൈത്ത് സിറ്റി: പ്രവാസികൾക്കും പൗരന്മാർക്കും ബലിപെരുന്നാൾ ആശംസകൾ നേര്‍ന്ന് കുവൈറ്റ് അമീർ. അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ ഈദ് ആശംസകൾ അറിയിച്ചുകൊണ്ട്, സൗഹൃദത്തിലും സുരക്ഷയിലും സമാധാനത്തിലും സന്തോഷകരമായ ഒരു പെരുന്നാൾ എല്ലാവര്ക്കും നേരുന്നുവെന്ന് അമീരി ദിവാൻ പറഞ്ഞു. കുവൈത്തിനെയും ജനങ്ങളെയും സംരക്ഷിക്കാനും അവർക്ക് സുരക്ഷയും സമാധാനവും നൽകാനും അല്ലാഹുവിനോട് പ്രാർത്ഥിച്ചുകൊണ്ട്, അറബ്, മുസ്ലീം ലോകത്തിന് അനുഗ്രഹീതമായ ഈദും സുരക്ഷയും സ്ഥിരതയും ഉണ്ടാകട്ടെ എന്നും അമീർ ആശംസിച്ചു.