Google search engine
HomeGULFകുവൈത്തിൽ സ്ട്രോബെറി മൂൺ ഈ മാസം 11-ന്

കുവൈത്തിൽ സ്ട്രോബെറി മൂൺ ഈ മാസം 11-ന്

Google search engine

കുവൈത്ത് സിറ്റി: ജൂൺ മാസത്തിലെ പൂർണ്ണചന്ദ്രൻ ഈ മാസം 11-ന് കുവൈത്തിന്‍റെ ആകാശത്ത് ദൃശ്യമാകുമെന്ന് അൽ ഉജൈരി സയന്‍റിഫിക് സെന്‍റര്‍ അറിയിച്ചു. വടക്കൻ അർദ്ധഗോളത്തിൽ വളരുന്ന സ്ട്രോബെറികളുടെ പേരിൽ ഇതിനെ “സ്ട്രോബെറി മൂൺ” എന്നാണ് വിളിക്കുന്നത്. നിലവിലെ ജൂൺ മാസം വിവിധതരം ജ്യോതിശാസ്ത്രപരമായ പ്രതിഭാസങ്ങൾക്ക് കുവൈത്ത് ആകാശം സാക്ഷ്യം വഹിക്കുമെന്ന് സെന്‍റര്‍ അറിയിച്ചു. ഈ മാസം ഏഴാം തീയതി ചന്ദ്രൻ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തിലെ ഏറ്റവും ദൂരെയുള്ള ബിന്ദുവിൽ എത്തുന്നത് കുവൈത്ത് ആകാശത്ത് ദൃശ്യമാകും. ഈ പ്രതിഭാസം “അപ്പോജിയിലെ ചന്ദ്രൻ” (moon at apogee) എന്നറിയപ്പെടുന്നു. അപ്പോൾ ചന്ദ്രൻ സാധാരണത്തേക്കാൾ അല്പം ചെറുതായി കാണപ്പെടും. ഈ മാസം 19-ന് ചന്ദ്രൻ ശനി ഗ്രഹവുമായി അടുത്ത സംയോജനത്തിന് സാക്ഷ്യം വഹിക്കും. അവ 2.3 ഡിഗ്രി അകലത്തിൽ കടന്നുപോകുമെന്നും സെന്‍റര്‍ അറിയിച്ചു.

RELATED ARTICLES
Google search engine
Google search engine
GULF
Google search engine
COMMUNITY
Google search engine
KERALA
Google search engine
INTERNATIONAL
Google search engine
ARTICLE
Google search engine

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

error: Content is protected !!