Google search engine

കുവൈത്ത്സി റ്റി: കുവൈത്തിൻ്റെ ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിൽ ഷെയ്ഖ് സലേം അൽ അലി അൽ സബാഹ് സെന്റർ ഫോർ കെമിക്കൽ ഡിഫൻസ് ആൻഡ് റേഡിയോളജിക്കൽ മോണിറ്ററിംഗിന്റെ പങ്കിനെയും പരിശ്രമങ്ങളെയും നാഷണൽ ഗാർഡ് ചീഫ് ഷെയ്ഖ് മുബാറക് ഹുമൂദ് അൽ സബാഹ് പ്രശംസിച്ചു. സെന്റർ സന്ദർശിച്ച വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. റേഡിയേഷൻ കണ്ടെത്താനും പ്രതിരോധിക്കാനും സഹായിക്കുന്ന അത്യാധുനിക ഉപകരണങ്ങളും ആധുനിക സംവിധാനങ്ങളും ഈ കേന്ദ്രത്തിലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതൊരു റേഡിയേഷൻ സ്രോതസ്സുകളും തിരിച്ചറിയുന്നതിന് ഈ കേന്ദ്രം പ്രത്യേക ഉപകരണങ്ങളെയും നൂതന സാങ്കേതിക വിദ്യകളെയും, ഒപ്പം അതിലെ ഉദ്യോഗസ്ഥരുടെ വൈദഗ്ധ്യത്തെയും ആശ്രയിക്കുന്നുണ്ട്. ഇത് പരിസ്ഥിതിയെയും രാജ്യത്തിന്റെ സുരക്ഷയെയും ഒരുപോലെ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here