Google search engine

കുവൈത്ത് സിറ്റി: കുവൈത്ത് അമീറായി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിൻ്റെ പ്രഖ്യാപനത്തിൻ്റെ ഒന്നാം വാർഷികം ആഘോഷിച്ച് രാജ്യം. 2023 ഡിസംബർ 16-ന്, അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ-സബാഹ് അന്തരിച്ചതോടെയാണ് ഷെയ്ഖ് മിഷലിനെ അമീറായി മന്ത്രിസഭ പ്രഖ്യാപിച്ചത്. 2023 ഡിസംബർ 20-ന് കുവൈത്തിൻ്റെ 17-ാമത് അമീറായി ഷെയ്ഖ് മിഷാൽ ഭരണഘടനാ സത്യപ്രതിജ്ഞ ചെയ്തു.കഴിഞ്ഞ ഒരു വർഷത്തിനിടെ ഷെയ്ഖ് മിഷാലിൻ്റെ നേതൃത്വം ആഭ്യന്തര വികസനത്തിലും പ്രാദേശിക സഹകരണത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. 2024 മെയ് മാസത്തിൽ, പാർലമെൻ്റ് പിരിച്ചുവിടാനും ഭരണഘടനയിലെ ചില ആർട്ടിക്കിളുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനുമുള്ള ചരിത്രപരമായ തീരുമാനമാണ് ഷെയ്ഖ് മിഷൽ എടുത്തത്. പ്രാദേശികമായി, അബ്ദുള്ള അൽ സേലം യൂണിവേഴ്സിറ്റിയുടെയും സബാഹ് അൽ സേലം യൂണിവേഴ്സിറ്റി സിറ്റിയുടെയും ഉദ്ഘാടനം ഉൾപ്പെടെ നിരവധി സംരംഭങ്ങൾക്ക് അദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്. ഡിസംബറിൽ നടന്ന കെഎഫ്എഎസ് അവാർഡ് ദാന ചടങ്ങ് ഉൾപ്പെടെ നിരവധി അവാർഡ് ദാന ചടങ്ങുകളിലും ഗവേഷകരെയും അധ്യാപകരെയും ആദരിക്കുകയും ചെയ്തു.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here