സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പഴയപള്ളിയുടെ സാന്തോം ഫെസ്റ്റ് 2024 ആഘോഷിച്ചു.

0
49
Google search engine

കുവൈറ്റ്‌ : നവതിയുടെ നിറവിൽ നിൽക്കുന്ന അഹമ്മദി, സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ പഴയപള്ളിയുടെ 2024 – 25 വർഷത്തെ ഹാർവെസ്റ്റ് ഫെസ്റ്റിവലായ “സാന്തോം ഫെസ്റ്റ് 2024” അമേരിക്കൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയം, മൈദാൻ ഹവല്ലിയിൽ വെച്ച് ആഘോഷമായി നടത്തപ്പെട്ടു.

പഴയപള്ളി വികാരി ഫാ. എബ്രഹാം പി. ജെ. അധ്യക്ഷത വഹിച്ച പൊതു സാമ്മേളനത്തിൽ സാന്തോം ഫെസ്റ്റ് 2024 ന്റെ ജനറൽ കൺവീനർ മനോജ്‌ സി തങ്കച്ചൻ സ്വാഗതം ആശംസിച്ചു. ഇന്ത്യൻ എംബസി സെക്കന്റ്‌ സെക്രട്ടറി (കമ്മ്യൂണിറ്റി അഫ്ഫെയർസ് & അസോസിയേഷൻസ്) ഹരിത് കേതൻ ഷെലാത് ഉദ്ഘാടനം ചെയ്തു. സാന്തോം ഫെസ്റ്റ് 2024ന്റെ മുഖ്യ അഥിതിയായി എത്തിയ മലങ്കര ഓർത്തഡോക്സ്‌ സഭയുടെ, സുൽത്താൻ ബത്തേരി ഭദ്രാസന അധിപൻ അഭി. ഡോ. ഗീവർഗ്ഗീസ് മാർ ബർണബാസ് മെത്രാപ്പോലിത്ത മുഖ്യ സന്ദേശം നൽകി. അഹമ്മദി, സെന്റ് പോൾസ് ആഗ്ലിക്കൻ ചർച്ച് ചാപ്ലിൻ റവ. ഡോ. മൈക്കിൾ എംബോണ, മഹാ ഇടവക വികാരി ഫാ. ഡോ. ബിജു പാറയ്ക്കൽ, NECK സെക്രട്ടറി റോയ് യോഹന്നാൻ, ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച് വികാരി ഫാ. കെ സി ചാക്കോ, റോയൽ സീഗൾ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ സുനിൽ പറക്കാപ്പാടത്ത്, സാന്തോം ഫെസ്റ്റ് സുവിനീയർ കൺവീനർ പ്രിൻസ് തോമസ്, ഇടവക ട്രസ്റ്റി വിനോദ് വർഗ്ഗീസ് എന്നിവർ സംസാരിച്ചു.

സാന്തോം ഫെസ്റ്റിന്റെ ഭാഗമായി പുറത്തിറക്കിയ സുവിനീയറിന്റെ പ്രകാശനവും, വിവിധ കലാപരിപാടികൾ, വൈവിധ്യമാർന്ന ഭക്ഷണ സ്റ്റാളുകൾ, കുട്ടികൾക്കായി ഗെയിമുകൾ, പ്രൊജക്റ്റ്‌ തണൽ – ക്രാഫ്റ്റ്സ് & പ്ലാന്റ്സ്, കുവൈറ്റിൽ ആദ്യമായി ടീം പഗലി ബാൻഡ് അവതരിപ്പിച്ച സംഗീത വിരുന്ന് എന്നിവ സാന്തോം ഫെസ്റ്റിന് മാറ്റ് കൂട്ടി.

Google search engine
Previous articleകൊച്ചി 2025 ഡയലോഗിൽ പങ്കെടുത്ത് കുവൈറ്റ്
Next articleകുവൈത്തിൽ അസ്ഥിര കാലാവസ്ഥ; മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here